അത് വെറും ചിരട്ടയല്ല, ആമസോണ്‍ ചിരട്ട വില്‍പന ട്രോളിന് വിഷയമായപ്പോള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

അത് വെറും ചിരട്ടയല്ല, ആമസോണ്‍ ചിരട്ട വില്‍പന ട്രോളിന് വിഷയമായപ്പോള്‍

എന്തും ട്രോളാക്കുന്ന വിരുതൻമാർ ഇന്നലെ ട്രോളിത്തളർന്നത് പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റായ ആമസോണിലെ ചിരട്ട വിൽപനയാണ്. ട്രോളുകൾ കൂടാതെ ട്വിറ്ററിലും ചിരട്ട വിൽപനയും ചിരട്ടയും ചിരിയ്ക്ക് വക നൽകുന്ന കമന്റുകളുടെ പെരുമഴയാണ്. "സ്വർണം കൊണ്ടുണ്ടാക്കിയതാണോ ഈ ചിരട്ട?", "ഇത് സാധാരണ ചിരട്ടയല്ല അൽ-ചിരട്ടയാ" എന്നും അഴകിയ രാവണനിലെ ഇന്നസെന്റിന്റെ പ്രതികരണവും എല്ലാം ചേർന്ന് ആമസോൺ "ചിരട്ട വിൽപന" ഇന്റർനെറ്റിൽ പൊടിപൊടിച്ചു. ആമസോണിന്റെ ചിരട്ട ഡെലിവറിയെ കുറിച്ചുള്ള വിവരവും അതിന്റെ താഴെയുള്ള കമന്റിന്റേയും സ്ക്രീൻ ഷോട്ടെടുത്ത് സീരിയസ് ലി എന്ന് സീരിയസായി ട്വീറ്റ് ചെയ്ത രമാ രാജേശ്വരി എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ ട്വീറ്റിന് മറുപടി നൽകാനെത്തിയത് നൂറുകണക്കിനാളുകളാണ്. Seriously? 🤷♀️ pic.twitter.com/btViUdhFbJ — Rema Rajeshwari IPS (@rama_rajeswari) January 15, 2019 ആവശ്യക്കാരുണ്ടെങ്കിൽ ചിരട്ട ഫ്രീയായി നൽകാൻ തയ്യാറാണെന്ന് മീ എന്ന അക്കൗണ്ടിൽ നിന്ന് ഒരാൾ ട്വീറ്റ് ചെയ്തു. Hahahha….I can give them to whoever wants it for free...everyday! — Me 🇮🇳 (@lotusprings) January 15, 2019 ഈ വിശിഷ്ട വസ്തുവിനു ശേഷം വാഴയിലയും വിൽക്കണമെന്നാണ് ഒരാളുടെ ആവശ്യം. Not regular at Amazon site , after this chamathkar item need to search for Banana leaf too. — Coach Abraham (@AbrahamToji) January 15, 2019 മലയാളികളും മറുപടിയുമായെത്തി ഞെട്ടിച്ചു. തേങ്ങ: എനിക്ക് ഇവിടെ മാത്രമല്ല അങ്ങ് ആമസോണിലും പിടിയുണ്ട് — ManUtd (@sanoboden) January 15, 2019 Mobile വാങ്ങിച്ച ഇഷ്ടിക pack ചെയ്തു അയക്കും .. ചിരട്ട വാങ്ങിച്ച ഇവന്മാർ എന്ത് pack ചെയ്തു അയക്കും ... ?? 🤔 തെങ്ങയോ .. 😂😀😀 — Richie Rich (@prath1231) January 15, 2019 രമ രാജേശ്വരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തവരും നിരവധി मेरा भारत महान 🤣 https://t.co/So64Y9Yf6X — Shubham Singh 🇮🇳 (@meshubhamlive) January 15, 2019 Every day, Indian homes must be throwing away millions of dollars of these. https://t.co/lus3xDc024 — Satbir Singh (@thesatbir) January 15, 2019 അങ്ങനെ ആമസോൺ ചിരട്ട വിൽപന ട്രോളൻമാരും ട്വിറ്ററാറ്റികളും ചേർന്ന് ഗംഭീരമാക്കി. Content Highlights: Netizens Can't Believe Amazon India Is Selling Coconut Shell At ₹3000


from mathrubhumi.latestnews.rssfeed http://bit.ly/2Cq7bLe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages