ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ സുഹൃത്തും രണ്ട് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, ബിസിനസുകാരന്‍ പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ സുഹൃത്തും രണ്ട് പേരും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു, ബിസിനസുകാരന്‍ പിടിയില്‍

ന്യൂഡല്‍ഹി: സുഹൃത്തും സംഘവും ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം തന്നെ പ്രതികള്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. യുവതിയുടെ കരച്ചില്‍ കേട്ട വഴിയാത്രക്കാരന്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി യുവതിയുടെ സുഹൃത്തിനെ പിടികൂടി. 30കാരനായ അമിത് ആണ് പിടിയിലായത്. അമിതിന്റെ സുഹൃത്തിനും സംഭവത്തില്‍ വലിയ പങ്കാണുള്ളതെന്ന് പോലീസ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബഗ്പത് നിവാസിയായ അമിത് ഒരു ബിസിനസ്സുകാരനാണ്. ഇരുവരുടെയും സുഹൃത്തായ മറ്റൊരാള്‍ മുഘേനയാണ് ഇവര്‍ പരിചയപ്പെട്ടത്. കുറഞ്ഞ പലിശ നിരക്കില്‍ ഹോം ലോണ്‍ തരാം എന്ന പേരിലാണ് യുവതിയുമായി ഇയാള്‍ സൗഹൃദത്തിലായത്. അമിത് യുവതിയെ വിളിച്ച് തിങ്കളാഴ്ച മീറ്റിംഗ് ഒരുക്കി. മീറ്റിങ്ങിന് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് അമിത് എത്തിയത്. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് അമിത് യുവതിക്ക് നല്‍കി. ബോധരഹിതയായ യുവതിയെ അമിതും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി.



from mangalam.com http://bit.ly/2QTPRU2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages