പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശം നടന്നിട്ടില്ലെന്നും സന്നിധാനത്ത് ശുദ്ധിക്രിയ നടത്തിയത് സ്ത്രീപ്രവേശനത്തിലല്ലെന്നും വെളിപ്പെടുത്തല്‍. സ്ത്രീകള്‍ സന്നിധാനത്തെത്തിയെന്ന് പ്രചരിപ്പിച്ചത് സര്‍ക്കാരാണെന്നും അതിന് വ്യാജ തെളിവുകളുണ്ടാക്കിയെന്നും വിചിത്ര വാദവുമായി മുന്‍ ദേവസ്വം ബോര്‍ഡ് അംഗവും കോണ്‍ഗ്രസ് നേതാവുമായ അജയ് തറയിലാണ് രംഗത്ത് വന്നത്.
ഒരു വാര്‍ത്താചാനലിനോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. ഇതുവരെ ശബരിയുവതീ പ്രവേശം നടന്നിട്ടില്ല. സോപാനത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും സര്‍ക്കാരും യുവതികളും പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വാദിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ മുഴുവന്‍ ഞാന്‍ പരിശോധിച്ചു. ഒന്നും കണ്ടില്ല.
യുവതികള്‍ അയ്യപ്പദര്‍ശനം നടത്തിയെങ്കില്‍ ഇരുവരും ശ്രീകോവിലിലെ സിസിടിവി ക്യാമറയില്‍ പതിയേണ്ടതാണ്. എന്നാല്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതുവരെ പുറത്തുവരികയുണ്ടായിട്ടില്ല. 24 മണിക്കൂര്‍ സി.സി.ടി.വി. യുള്ള ശ്രീകോവിലിനു മുന്നില്‍ ദര്‍ശനം നടത്തിയെങ്കില്‍ എന്തുകൊണ്ടാണ് ആ ദൃശ്യങ്ങള്‍ ദേവസം ബോര്‍ഡോ സര്‍ക്കാരോ പുറത്തുവിടാത്തത്. യുവതികള്‍ അയ്യപ്പനെ തൊഴുന്ന ഒരു ചിത്രമുണ്ടോ?
യുവതികള്‍ കയറിയതുകൊണ്ടല്ല ശുദ്ധിക്രിയ നടത്തിയത്. യുവതികള്‍ കയറിയത് തനിക്ക് അറിയില്ലെന്നും അശുദ്ധിയുള്ളതുകൊണ്ട് ശുദ്ധിക്രിയ നടത്തിയത് എന്നാണ് തന്ത്രി എന്നോടു പറഞ്ഞത്. യുവതികള്‍ കയറിയതുകൊണ്ടല്ല എന്നും തന്ത്രി പറഞ്ഞു. അതുകൊണ്ടു തന്നെ ഇവര്‍ ദര്‍ശനം നടത്തിയെന്ന് പറയുന്ന അവകാശവാദം പൂര്‍ണ്ണമായും വിശ്വസിക്കാനാകില്ലെന്നും പറയുന്നു.
ഈ വര്‍ഷം ആദ്യമാണ് ശബരിമല ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് കോഴിക്കോട്, മലപ്പുറം സ്വദേശിനികളായ കനകദുര്‍ഗ്ഗയും ബിന്ദുവും രംഗത്ത് വന്നത്. നേരെയുള്ള പാതയിലൂടെ അല്ലാതെ വിഐപി ലോഞ്ച് വഴിയായിരുന്നു ഇരുവരും സന്നിധാനത്ത് എത്തിയതും അയ്യപ്പദര്‍ശനം നടത്തിയതും. ഇതിന് പിന്നാലെ ഇവിടെ ശുദ്ധികലശം നടത്തിയത് വിവാദമായിരുന്നു. ശബരിമലയില്‍ പ്രവേശിക്കുന്നതിന്റെ വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. സര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.
from mangalam.com http://bit.ly/2RygIdB
via IFTTT
No comments:
Post a Comment