തങ്ങളെ പിരിക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കും; കുടുംബത്തിന് ഭീഷണിയുമായി സ്വവര്‍ഗാനുരാഗികളായ യുവതികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

തങ്ങളെ പിരിക്കാന്‍ ശ്രമിച്ചാല്‍ ജീവനൊടുക്കും; കുടുംബത്തിന് ഭീഷണിയുമായി സ്വവര്‍ഗാനുരാഗികളായ യുവതികള്‍

കേന്ദ്രപാറ: തങ്ങളെ വേര്‍പെടുത്താന്‍ ശ്രമിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന ഭിഷണിയുമായി സ്വവര്‍ഗാനുരാഗികളായ യുവതികള്‍. ഒഡീഷയിലെ കേന്ദ്രപാറയിലാണ് സംഭവം. കഴിഞ്ഞ അഞ്ച് മാസമായി ഇരുവരും ഒരുമിച്ചാണ് കഴിയുന്നത്. മാത്രമല്ല വിവാഹം കഴിക്കാനായി കേന്ദ്രപാറ ലോക്കല്‍ കോടതിയെ സമീപിച്ചിട്ടുമുണ്ട്.

ഇരുവരും ഒന്നിച്ച് കഴിയുന്നതില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് യുവതികളെ പിരിക്കാനായി ഇരുവരുടെയും കുടുംബാംഗങ്ങളില്‍ നിന്നും ശ്രമങ്ങള്‍ ഉണ്ടായിരുന്നു. 20 വയസാണ് യുവതികളുടെ പ്രായം. ജനുവരി 12ന് ഇരുവരും കേന്ദ്രപാറയില്‍ നിന്നും ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ഭുവനേശ്വറില്‍ ഒരുമിച്ച് താമസിക്കാനും തുടങ്ങി.

യുവതികളില്‍ ഒരാളുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. മറ്റൊരു സ്ത്രീ തന്റെ മകളെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ട് പോയി എന്നായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇരു യുവതികളെയും ഭുവനേശ്വറില്‍ നിന്നും പോലീസ് കണ്ടെത്തി. ഇവരുടെ മൊഴി രേഖപ്പെടുത്തി. ഇരുവര്‍ക്കും ഒരുമിച്ചത് ജീവിക്കാനാണ് താത്പര്യം എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. തങ്ങളെ പിരിക്കാന്‍ നോക്കിയാല്‍ ആത്മഹത്യ ചെയ്യുമെന്നും യുവതികള്‍ പറഞ്ഞു.



from mangalam.com http://bit.ly/2DdsO2Q
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages