രേഷ്മയേയും ഷനിലയേയും തടഞ്ഞത് അന്യസംസ്ഥാനക്കാര്‍ ; പമ്പയില്‍ തടഞ്ഞത് ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേര്‍ ; നീലിമലയില്‍ തടവിലാക്കിയത് തമിഴ്‌നാട്ടുകാര്‍ ; പ്രതിഷേധക്കാരുടെ പുതിയതന്ത്രം മണത്ത് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

രേഷ്മയേയും ഷനിലയേയും തടഞ്ഞത് അന്യസംസ്ഥാനക്കാര്‍ ; പമ്പയില്‍ തടഞ്ഞത് ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേര്‍ ; നീലിമലയില്‍ തടവിലാക്കിയത് തമിഴ്‌നാട്ടുകാര്‍ ; പ്രതിഷേധക്കാരുടെ പുതിയതന്ത്രം മണത്ത് പോലീസ്

ശബരിമല: ഇന്ന് പുലര്‍ച്ചെ മല കയറാന്‍ എത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മയേയും ഷനിലയേയും തടഞ്ഞത് അന്യസംസ്ഥാനത്ത് നിന്നുള്ള ഭക്തരെന്ന് റിപ്പോര്‍ട്ട്. ആന്ധ്രയില്‍ നിന്നുള്ള അഞ്ചുപേരാണ് യുവതികളെ ആദ്യം തടഞ്ഞത്. ഇവരെ അവഗണിച്ച് നീലിമല വരെ എത്തിയ പോലീസ് സംഘത്തിന്റെ വഴി അവിടെ തടഞ്ഞത് കര്‍പ്പൂരാഴി കൂടി കുട്ടികളുമായി പ്രതിഷേധിച്ച തമിഴ്‌നാട്ടുകാര്‍. അന്യസംസ്ഥാന തീര്‍ത്ഥാടകരെ മൂന്‍ നിര്‍ത്തിയുള്ള പുതിയതന്ത്രമാണ് ഇതെന്നാണ് പോലീസ് വിലയിരുത്തല്‍.

നീലിമലയിലെ മൂന്നാമത്തെ ഷെഡ്ഡിന് സമീപത്ത് വെച്ച് തടയപ്പെട്ട രേഷ്മയും ഷനിലയും ഉള്‍പ്പെട്ട സംഘത്തിന് പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ കഴിയേണ്ടി വന്നത് മൂന്ന് മണിക്കൂറോളമായിരുന്നു. ഒടുവില്‍ പ്രതിഷേധക്കാരെ മറികടക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പോലീസ് യുവതികളെ ബലം പ്രയോഗിച്ച് താഴേയ്ക്ക് കൊണ്ടുപോയി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്നു എന്ന് ധരിപ്പിച്ചാണ് തങ്ങളെ താഴേയ്ക്ക് കൊണ്ടുപോയതെന്നാണ് യുവതികള്‍ മാധ്യമങ്ങളോട് പിന്നീട് പ്രതികരിച്ചത്. നവോത്ഥാനകേരളം ശബരിമലയിലേക്ക് എന്ന ഫേയ്‌സ്ബുക്ക് കൂട്ടായ്മയുടെ ഭാഗമായ ശ്രേയസ് കണാരന്‍, സുബ്രഹ്മണ്യന്‍, സുഭന്‍, മിഥുന്‍, സജേഷ് എന്നിവര്‍ ഉള്‍പ്പെടുന്ന ഏഴ് ആണുങ്ങളുള്ള ഒമ്പതംഗ സംഘമായിട്ടാണ് രേഷ്മയും ഷനിലയും ശബരിമല ദര്‍ശനത്തിനായി എത്തിയത്. നിലയ്ക്കല്‍ എത്തിയാല്‍ സംരക്ഷണം നല്‍കാമെന്നായിരുന്നു നേരത്തേ സംഘത്തെ പോലീസ് അറിയിച്ചിരുന്നത്.

ഇവരുമായി പമ്പയില്‍ നിന്നും തിരിച്ചപ്പോള്‍ തന്നെ പ്രതിഷേധമുണ്ടായി. ആദ്യം ആന്ധ്രയില്‍ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്. എന്നാല്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു മാറ്റിയതോടെ വീണ്ടും യാത്ര മുമ്പോട്ടു പോയി. നീലിമലയില്‍ എത്തിയപ്പോള്‍ കോയമ്പത്തൂര്‍ സ്വദേശികളായവരാണ് പ്രതിഷേധവുമായി എത്തിയത്. കര്‍പ്പൂരാഴി കത്തിച്ച് പത്തോളം പേര്‍ പ്രതിഷേധിച്ചു. പിന്നീട് ഈ സംഘത്തിലേക്ക് കൂടുതല്‍ പേര്‍ അടുക്കുകയായിരുന്നു. മലയാളികള്‍ പേരിനു മാത്രമായിരുന്നു ഉണ്ടായിരുന്നത്. മലയാളികളെ കൈകാര്യം ചെയ്യുന്ന രീതിയില്‍ അന്യസംസ്ഥാനക്കാരെ നേരിടാനാകില്ലെന്ന തിരിച്ചറിവാണ് പോലീസ് ക്ഷമയോടെ നേരിട്ടത്. പിന്നീട് യുവതികളെ ബലം പ്രയോഗിച്ച് പോലീസ് തന്നെ തിരിച്ചു കൊണ്ടുപോവുകയായിരുന്നു. ഇവരെ പിന്നീട് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.



from mangalam.com http://bit.ly/2FAq0OY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages