വിരല്‍തുമ്പ് ഒന്നനക്കൂ.. അതിലൊരുബജീവനുണ്ട്.. ഒരു 'ടിക്-ടിക്' ശബ്ദത്തിനു ജീവന്റെ വില വരുന്നത്; ചര്‍ച്ചയായി യുവാവിന്റെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

വിരല്‍തുമ്പ് ഒന്നനക്കൂ.. അതിലൊരുബജീവനുണ്ട്.. ഒരു 'ടിക്-ടിക്' ശബ്ദത്തിനു ജീവന്റെ വില വരുന്നത്; ചര്‍ച്ചയായി യുവാവിന്റെ കുറിപ്പ്

റോഡ് അപകടങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരികയാണ്. ഇതിനിടെ കണ്ണൂര്‍ സ്വദേശിയായ ഒരു യുവാവ് സഞ്ചാരി ഫേസ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. ഒരു ടിക് ടോക് ശബ്ദത്തിന് ജീവന്റെ വിലയുണ്ടെന്നാണ് കുറിപ്പിന്റെ തുടക്കം. പിന്നീട് പറയുന്നത് രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ചാണ്. ഡ്രൈവര്‍മാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ് ബ്രൈറ്റ് ലൈറ്റ് ഇട്ടുകൊണ്ട് എതിരെ വരുന്ന വാഹനങ്ങളാണ്. ടൂവീലര്‍, കാര്‍ ഡ്രൈവര്‍മാരാണ് ഇതിന്റെ പരിണിതഫലം ഏറ്റവുമധികം അനുഭവിക്കുന്നത്. ഇതുമൂലം നടന്നിട്ടുള്ള അപകടങ്ങളും നിരധിയാണ്.

#വിരല്‍തുമ്പ്_ഒന്നനക്കൂ..
#അതിലൊരു_ജീവനുണ്ട്..

ഒരു 'ടിക്-ടിക്' ശബ്ദത്തിനു ജീവന്റെ വില വരുന്നത് എപ്പോളെങ്കിലും കണ്ടിട്ടുണ്ടോ..??

കേരളത്തിലെ റോഡുകളിലൂടെ ഒരു വട്ടം രാത്രിയാത്ര ചെയ്താല്‍ കാര്യം മനസിലാകും..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കണ്ണൂര്‍ മുതല്‍ പാലക്കാട് വരെ പലവട്ടം യാത്ര ചെയ്യാനിടയായി..
കാറും ബൈക്കും മാറിമാറി ഉപയോഗിച്ചുള്ള യാത്രയില്‍ രാത്രി സമയം ആണ് കൂടുതലായും യാത്ര ചെയ്യാന്‍ ഉപയോഗിച്ചത്..

ഈ യാത്രയില്‍ നിന്നും ലഭിച്ച അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചില കാര്യങ്ങള്‍ കുറിച്ചുകൊള്ളട്ടെ..

നാമെല്ലാം വളരെ നിസാരമായി, പലപ്പോളും കാണാതെ പോകുന്ന ഒരു സ്വിച്ചുണ്ട് വാഹനങ്ങളില്‍..
ഹെഡ്‌ലൈറ്റ് ഡിം & ബ്രൈറ്റ് ആക്കാനുള്ള സ്വിച്ച്..
സത്യത്തില്‍ അത് കേവലം ഒരു സ്വിച് മാത്രമല്ല..
മറിച്ചു 'അവസരമാണ്'..
അതേ.. ഒരുപാട് പേര്‍ക്ക് ജീവിക്കാനുള്ള അവസരം..

കേരളത്തിലെ റോഡുകളുടെ സ്വഭാവം വച്ചു നാലുവരിപ്പാതകള്‍ വളരെ കുറവാണ്..
നാലുവരിപ്പാതകള്‍ ഉണ്ടെങ്കിലും മധ്യഭാഗത്ത് ചെടികള്‍ നട്ടുപിടിപ്പിച്ചവ അപൂര്‍വം മാത്രം..
കൂടുതല്‍ റോഡുകളും വെറും ലൈന്‍ ഇട്ടുമാത്രം രണ്ടു ഭാഗമായി വേര്‍തിരിച്ചവയാണ്..

രാത്രി സമയത്ത് ഈ വഴികളിലൂടെ ഒരുവട്ടം യാത്ര ചെയ്താല്‍ മനസിലാകും എത്ര ബുദ്ധിമുട്ടിയാണ് ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വണ്ടി ഓടിക്കുന്നത് എന്ന്..

ഓരോ വളവും മരണക്കെണിയാണ്..
എവിടെയാണ് കുഴി എന്നറിയില്ല..
കൂടെ എതിരെവരുന്ന വാഹനത്തിന്റെ കണ്ണിലേക്കു തുളച്ചുകയറുന്ന തൂവെള്ള വെളിച്ചവും കൂടി കൈചേര്‍ക്കുമ്പോള്‍ കാര്യങ്ങള്‍ക്കൊക്കെ ഏകദേശം തീരുമാനം ആവും..

പലവട്ടം വണ്ടി നിര്‍ത്തി..
ചിലപ്പോളൊക്കെ സ്വന്തം ഹെഡ്‌ലൈറ്റ് പൂര്‍ണ്ണമായും ഓഫ് ചെയ്യേണ്ടിവന്നു..
പലപ്പോഴും എതിരെവന്ന വാഹനത്തിന്റെ തീവ്രപ്രകാശം കാരണം റോഡ് കാണാന്‍ സാധിക്കാതെ വന്നു..
സെക്കന്റുകളുടെ വ്യത്യാസങ്ങളില്‍ ജീവിതത്തിലേക്കു തിരികെവന്ന നിമിഷങ്ങള്‍..

സ്വന്തം കുടുംബത്തോടൊപ്പം അല്ലെങ്കില്‍ കൂട്ടുകാരോടൊപ്പം റോഡ് മുഴുവന്‍ വെളിച്ചം വിതറി ആക്സിലേറ്ററില്‍ കാലമര്‍ത്തി ചവിട്ടുമ്പോള്‍ എതിരെ വരുന്ന കൊച്ചുവാഹനങ്ങളെ ശ്രദ്ധിക്കാന്‍ ആര്‍ക്കാണ് സമയം അല്ലെ..??

പക്ഷേ നിങ്ങളുടെ വെളിച്ചത്തിന്റെ തീവ്രതയില്‍ നിങ്ങള്‍ കാണാതെ പോയ ആ വണ്ടി ചിലപ്പോള്‍ നേരെ ചെന്നുവീഴുന്നത് വലിയ ഒരു കുഴിയിലേക്കാവാം..
അച്ഛന്റെയും അമ്മയുടെയും നടുവില്‍ ഇരുന്ന കുഞ്ഞുവാവ ഒരുപക്ഷെ ബൈക്കില്‍ നിന്നും തെറിച്ചുപോയിട്ടുണ്ടാവാം..

അപ്പോളും നിങ്ങള്‍ അതൊന്നും അറിയാതെ ശ്രദ്ധിക്കാതെ ഗിയര്‍ മാറ്റുന്ന തിരക്കിലാവും..

ശരിക്കും റോഡിലെ ഒരു വലിയ പ്രശ്‌നം തന്നെയാണിത്..
കാര്‍ മാത്രമല്ല വലിയ വെളിച്ചം ഘടിപ്പിച്ച ബൈക്കുകാരും ഇതൊക്കെ തന്നെയാണ് ചെയ്യാറുള്ളത്..

എന്നാല്‍ രസകരമായി തോന്നിയത് നാമെല്ലാം പുച്ഛത്തോടെ കാണുന്ന ലോറി ഡ്രൈവര്‍മാര്‍ മിക്കപ്പോഴും എതിരെ ഒരു വാഹനം വന്നാല്‍ ലൈറ്റ് ഡിം ആക്കി തരുന്നു എന്നതാണ്..
'വിദ്യാഭാസം ഇല്ലാത്ത വര്‍ഗ്ഗങ്ങള്‍' എന്ന ഒരു ലേബലില്‍ പൊതുവെ അറിയപ്പെടുന്ന ഇവര്‍ക്കാണ് റോഡില്‍ ഏറ്റവും നല്ല മനസുള്ളത്..

പ്രൈവറ്റ് വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് അവരുടെ വണ്ടിയില്‍ അങ്ങനെ ഒരു സ്വിച്ച് ഉണ്ട് എന്ന കാര്യം അറിയാമോ എന്നുപോലും സംശയമാണ്..

അതുപോലെ തന്നെ പിക് അപ്പ് പോലുള്ള ചെറിയ ഭാരവാഹനങ്ങള്‍..
അവരും തീരെ മനസാക്ഷി ഇല്ലാത്തവര്‍ ആണെന്ന് ഞാന്‍ പറയും..

എന്നാണിനി നമ്മുടെ നാട്ടില്‍ റോഡ് മര്യാദകള്‍ പാലിക്കുക..??
വെറുതെ ഒരു '8' അല്ലെങ്കില്‍ 'H' എടുത്തു തീര്‍ക്കാന്‍ ഉള്ളതല്ല നമ്മുടെ ഡ്രൈവിംഗ് വിദ്യാഭ്യാസം..

ഒരുപാട് ജീവനുകളും ജീവിതങ്ങളും സമന്വയിക്കുന്ന ഒരു വേദിയാണ് റോഡുകള്‍..
അതില്‍ ഓരോ ജീവനും നമ്മുടെ കൂടി ഉത്തരവാദിത്തം ആണ്..
തിരക്കിട്ട പാച്ചിലിനിടയില്‍ ഒരേ ഒരു സെക്കന്റ്..
അതുമതി ഒരു ജീവന്‍ രക്ഷിക്കാന്‍..

ചണ്ഡീഗഡ് സിറ്റിയില്‍ ബ്രൈറ്റ് ലൈറ്റ് ഇട്ടുപോയാല്‍ ഉടനെ പിഴയാണ്..
സിറ്റിയില്‍ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിയമം ഉണ്ടെങ്കിലും ഇവിടെ മാത്രമേ അത് പ്രയോഗത്തില്‍ കണ്ടിട്ടുള്ളു..

ഇക്കാര്യത്തില്‍ പക്ഷേ ഒരു നിയമം അല്ല വേണ്ടത്..
മറിച്ചു മര്യാദയും മനസാക്ഷിയുമാണ്..

'എന്റെ കുടുംബം പോലൊരു കുടുംബം എതിരെ വരുന്ന വണ്ടിയിലും ഉണ്ട്.. '
എന്ന് കരുതിയാവട്ടെ നമ്മുടെ ഓരോ യാത്രയും..
നമ്മുടെ വാഹനത്തില്‍ നിന്നും പുറപ്പെടുന്ന വെളിച്ചം മരണത്തിലേക്കാവാതെ ജീവിതത്തിലേക്കാവട്ടെ..



from mangalam.com http://bit.ly/2HcTvsI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages