ബ്രക്‌സിറ്റ് കരാറില്‍ തെരേസാ മെയ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ; തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ബ്രക്‌സിറ്റ് കരാറില്‍ തെരേസാ മെയ് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ; തൊട്ടുപിന്നാലെ അവിശ്വാസ പ്രമേയവും

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കേവലം 72 ദിവസം മാത്രം ബാക്കി നില്‍ക്കേ ബ്രിട്ടന്റെ സാമ്പത്തികവും യാത്രാരേഖകളും അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കൊണ്ടുവന്ന കരാര്‍ പാര്‍ലമെന്റില്‍ എട്ടു നിലയില്‍ പൊട്ടിയതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്ക്ക് നേരിടേണ്ടി വരുന്നത് അവിശ്വാസ പ്രമേയവും. ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയ കരാറില്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ 118 അംഗങ്ങളാണ് കരാറിനെതിരേ വോട്ട് ചെയ്തത്. 432 പേര്‍ കരാറിനെ എതിര്‍ത്തും 202 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തപ്പോള്‍ 230 വോട്ടിന്റെ ഭൂരിപക്ഷത്തിന് കരാര്‍ പൊട്ടി.

കരാറിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമതരും ഡിയുപിയും എസ്എന്‍പിയും ലിബറല്‍ ഡമോക്രാറ്റുകളും മുഖ്യപ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒത്തുചേര്‍ന്നു. ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ന്യൂനപക്ഷ സര്‍ക്കാര്‍ 1924ല്‍ പാര്‍ലമെന്റില്‍ 166 വോട്ടുകള്‍ക്ക് പരാജയപ്പെട്ടതായിരുന്നു ഇതുവരെയുള്ള വലിയ തോല്‍വി. ബ്രെക്‌സിറ്റ് കരാറിലൂടെ തെരേസ മെയ് അതിലും വലിയൊരു നാണക്കേടിനുടമയുമായി. ഇരട്ടിയോളം പേരാണ് കരാറിനെ എതിര്‍ത്തത്.

2016 ജൂണ്‍ 23 ന് നടന്ന ജനഹിത പരിശോധനയില്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള താല്‍പ്പര്യമാണ് ജനങ്ങള്‍ വിധിച്ചത്. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ആര്‍ട്ടിക്കിള്‍ 50 നടപടിക്രമങ്ങള്‍ക്ക് 2017 മാര്‍ച്ചില്‍ തന്നെ തുടക്കമിടുകയും ചെയ്തിരുന്നു. ഈ മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതോടെ യൂറോപ്യന്‍ യൂണിയനിലെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാരങ്ങള്‍, യാത്രാ രേഖകള്‍ സംബന്ധിച്ച കാര്യങ്ങള്‍, നയതന്ത്ര ബന്ധങ്ങള്‍ എന്നിവയെല്ലാം മാറിമറിയും. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പുതിയ ഉപാധികളും ധാരണകളും രൂപപ്പെടേണ്ടി വരും. ഇവ ഉള്‍പ്പെടുത്തിയ കരാറാണ് ഇപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയത്.

ബ്രെക്‌സിറ്റ് ബില്ലില്‍ വമ്പന്‍ തോല്‍വി നേരിട്ടതോടെ തെരേസ മെയ്ക്കെതിരെ ലേബര്‍ പാര്‍ട്ടി അവിശ്വാസപ്രമേയം കൊണ്ടുവരും. പ്രതിപക്ഷ നേതാവ് ജറമി കോര്‍ബിന്‍ ബുധനാഴ്ച തന്നെ അവിശ്വാസപ്രമേയം വോട്ടിനിടുമെന്ന് അറിയിച്ചിട്ടുണ്ട്. അവിശ്വാസപ്രമേയം പരാജയപ്പെട്ടാല്‍ തെരസേ മേയ്ക്ക് രാജി വെയ്‌ക്കേണ്ടി വരികയും മറ്റൊരു നേതാവ് പ്രധാനമന്ത്രിയായ ശേഷം കരാറിന്റെ കാര്യത്തില്‍ പുനരാലോചനയോ മറ്റൊരു ഹിത പരിശോധനയോ നടത്താം. ബദല്‍ സര്‍ക്കാര്‍ ഉണ്ടാകുന്നില്ലെങ്കില്‍ രാജ്യം മറ്റൊരു പൊതു തെരഞ്ഞെടുപ്പിലേക്കാകും നീങ്ങുക. തെരേസാ മെയ് അവിശ്വാസം വിജയിച്ചാല്‍ കരാര്‍ വീണ്ടും ചര്‍ച്ചയ്ക്ക് വെയ്ക്കാനും ബദല്‍ നിര്‍ദേശങ്ങള്‍ മുമ്പോട്ട് വെയ്ക്കാനുമാകും.

അതേസമയം കരാര്‍ പരാജയപ്പെട്ടെങ്കിലും അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാരിനെ താങ്ങി നിര്‍ത്താന്‍ സ്വന്തം എംപി മാര്‍ വരുമെന്നാണ് തെരേസാമെയ് കരുതുന്നത്. തെരേസയുടെ മുഖ്യ എതിരാളിയായ ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ ടോറി പാര്‍ട്ടിയിലെ വിമതരും ഡിയുപി അംഗങ്ങളും റിമെയ്ന്‍ വാദികളും സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, തെരേസയ്ക്ക് ഇതിനപ്പുറം ഒന്നും ചെയ്യാനില്ലെന്നും രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ വക്കിലെത്തിയെന്നും ജെറമി കോര്‍ബിന്‍ പ്രതികരിച്ചു. 2016 ലെ ഹിത പരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തില്‍ ബ്രെക്‌സിറ്റ് ജനങ്ങള്‍ ജയിപ്പിച്ചെങ്കിലും വേണ്ടിയിരുന്നില്ല എന്ന തോന്നല്‍ ഇപ്പോള്‍ ആള്‍ക്കാര്‍ക്കും അധികാരികള്‍ക്കും ഉണ്ട്.

2019 മാര്‍ച്ച് 29 ന് രാത്രി 11 മണിക്ക് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടും. അതേസമയം ബ്രിട്ടന് യൂണിയനില്‍ തുടരാനുള്ള സാഹചര്യം യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ ഇപ്പോഴും മുമ്പോട്ട് വെച്ചിട്ടുണ്ടെങ്കിലും പോകുന്നവര്‍ പോകട്ടെ അവരെ തിരിച്ചുവിളിക്കേണ്ട എന്ന രീതിയിലാണ് ചില രാജ്യങ്ങളുടെ കാഴ്ചപ്പാട്.



from mangalam.com http://bit.ly/2Dc0iij
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages