കണ്ണൂര്‍: നേരെയുള്ള പാതയിലൂടെ ശബരിമലയില്‍ പ്രവേശിക്കാനുള്ള സ്ത്രീ നീക്കം ഇത്തവണയും പരാജയപ്പെട്ടപ്പോള്‍ കണ്ണൂര്‍ സ്വദേശിനി രേഷ്മാ നിശാന്ത് തോറ്റത് മൂന്നാം തവണ. ശബരിമലയില്‍ സ്ത്രീകള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ മാലയിട്ടെങ്കിലും കണ്ണൂരിലെ ഒരു കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാണ് രേഷ്മ ശബരിമലയിലെ അയ്യപ്പദര്‍ശനത്തിനായി ഇനിയും കാത്തിരിക്കേണ്ട സ്ഥിതിയാണ്.
വീടിന് മുന്നിലേക്ക് വരെ പ്രതിഷേധം എത്തിയതോടെ ആദ്യ നീക്കം ഉപേക്ഷിച്ചു. രണ്ടാം തവണ റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാരും വീടിനു സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് ദര്‍ശനം തേടിയുള്ള യാത്ര രണ്ടാം തവണ പാതിവഴിയില്‍ മുടങ്ങി. ഏറ്റവും ഒടുവില്‍ മകരവിളക്കിന് ശേഷം ദര്‍ശനം നടത്താന്‍ എത്തിയ രേഷ്മയ്ക്ക് ഇത്തവണ നീലമലയില്‍ നിന്നുമാണ് മടങ്ങേണ്ടി വന്നത്. പോകാന്‍ സാധിച്ചിരുന്നില്ലെങ്കിലും മുമ്പും മാലയിടാതെ മണ്ഡല വ്രതം അനുഷ്ഠിക്കുന്ന ശീലം വര്‍ഷങ്ങളായി തനിക്കുണ്ടെന്നായിരുന്നു മുമ്പ് രേഷ്മ നേരത്തേ ഫേസ്ബുക്കില്‍ കുറിച്ചിരുന്നത്.
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്നതിന് പിന്നാലെയാണ് കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത് ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതമെടുത്തത്. അപ്പോള്‍ മുതല്‍ പ്രതിഷേധവും തുടങ്ങി. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാന്‍ തയ്യാറെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന് പിന്നാലെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലലെത്തി പ്രതിഷേധിച്ചു. ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവര്‍ മുഴക്കി. ഇതോടെ ആദ്യ നീക്കം രേഷ്മ ഉപേക്ഷിച്ചു.
ഭീഷണിയെ അതിജീവിച്ച് രണ്ടാം തവണ മണ്ഡലകാലത്ത് തന്നെ ശബരിമലയിലേക്ക് പുറപ്പെടാന്‍ മറ്റൊരു തീരുമാനം എടുത്തു. എന്നാല്‍ രാവിലെ ചെറുകുന്നില്‍ നിന്ന് കെട്ട് നിറച്ച് വൈകിട്ട് ട്രെയിനില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോകാനുള്ള നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. സുരക്ഷ നല്‍കുമെന്ന് പൊലീസും വ്യക്തമാക്കിയെങ്കിലും രേഷ്മ ശബരിമലയിലേക്ക് പുറപ്പെടുന്നു എന്ന വിവരം അറിഞ്ഞ് പ്രതിഷേധക്കാര്‍ സംഘടിച്ച് വീട്ടിലേക്ക് എത്തി. കണ്ണപുരം പൊലീസും സ്ഥലത്ത് എത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര വേണ്ടെന്ന് ബന്ധുക്കളും പറഞ്ഞതോടെ രേഷ്മ ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഒടുവില്‍ ഇന്ന് പുലര്‍ച്ചെ രേഷ്മയുടെ മൂന്നാം യാത്രയും തടസ്സപ്പെട്ടു.
ഇത്തവണ നീലിമല വരെ എത്താനായി. തുടക്കത്തില്‍ പമ്പയില്‍ എതിര്‍പ്പുകള്‍ നേരിട്ടെങ്കിലും മുന്‍കൂട്ടി പോലീസ് സംരക്ഷണ വാങ്ങിയിരുന്നതിനാല്‍ അതിനെ മറികടന്ന് നീലിമല വരെ എത്താനായി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ശക്തമായ നിലപാട് എടുത്തതോടെ നീലിമലയില്‍ രണ്ടു മണിക്കൂര്‍ ചെലവഴിച്ച ശേഷം സംഘര്‍ഷം കണക്കിലെടുത്ത് പോലീസ് ബലം പ്രയോഗിച്ച് ഇവരെ മലയിറക്കി സുരക്ഷിത താവളത്തിലേക്ക് മാറ്റുകയായിരുന്നു.
from mangalam.com http://bit.ly/2svAnf4
via IFTTT
No comments:
Post a Comment