സ്ത്രീപീഡനങ്ങള്‍ക്കും പെണ്‍ഭ്രൂണഹത്യയ്ക്കും ശൈശവവിവാഹത്തിനും കുപ്രസദ്ധി നേടിയ ഹരിയാനയിലെ ഒരു യുവാവിന്റെ ജീവിതകഥയാണ് ശ്രദ്ധേയമാകുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ച പെണ്‍കുട്ടിയെ എട്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിട്ടും അതേ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അതിനുശേഷം പീഡിപ്പിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ നിയമം പഠിച്ച് വക്കീലായി പോരാട്ടത്തിന് തയാറെടുക്കുക. തന്റെ നിയമയുദ്ധത്തിന്റെ കഥയെക്കുറിച്ച് ഹിന്ദുസ്ഥാന്‍ ടൈംസിലാണ് ഈ യുവാവ് മനസ് തുറന്നത്.
യുവാവ് പെണ്‍കുട്ടിയെ പെണ്ണ് കണ്ട് പോയ ശേഷമാണ് സംഭവങ്ങള്‍ ഉണ്ടായത്. ആദ്യ കാഴ്ചയില്‍ തന്നെ ജീവിതപങ്കാളി ഇവര്‍ തന്നെയെന്ന് ഉറപ്പിച്ചു പോയ യുവാവിനെ തേടിയെത്തിയത് പെണ്‍കുട്ടി എട്ട് പേരാല്‍ പീഡിപ്പിക്കപ്പെട്ടു എന്ന വാര്‍ത്തയായിരുന്നു. തന്നെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ച വിവരം വേദനയോടെ അവള്‍ പറഞ്ഞു. വിവാഹം കഴിക്കാന്‍ യോഗ്യതയില്ലെന്നും ഇതില്‍ നിന്നും പിന്‍തിരിയണമെന്നും യുവാവിനോട് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ യുവാവ് ഒരുക്കമായിരുന്നില്ല. നിന്നെ വിവാഹം ചെയ്യുക മാത്രമല്ല, നിനക്ക് നീതി കിട്ടുന്നത് പോരാടുമെന്നും അയാള്‍ എല്ലാവരുടെയും മുന്നില്‍വെച്ച് ശപഥം ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വിവാഹിതരായി.
രാഷ്ട്രീയസ്വാധീനമുള്ള സാമ്പത്തികമായി ഉയര്‍ന്നവരായിരുന്നു എതിരാളികള്‍. നിരന്തരമായ ഭീഷണികളും ബ്ലാക്ക്മെയിലിങ്ങും നഗ്നചിത്രം അയ്ക്കലും തുടങ്ങി മധുവിധു നാളുകള്‍ ഇരുവര്‍ക്കും സമ്മാനിച്ചത് പീഡനത്തിന്റെ നാളുകളായിരുന്നു. ജില്ലാ കോടതി പ്രതികളെ വെറുതെ വിട്ടു. പക്ഷെ പിന്‍മാറാന്‍ അവര്‍ തയാറായിരുന്നില്ല. ഹൈക്കോടതിയെ സമീപിച്ചു. സ്ഥലം വിറ്റു. കേസ് നടത്താന്‍ 14 ലക്ഷം രൂപയോളം ഫീസ് നല്‍കേണ്ടി വന്നു. കേസ് നടത്താനുള്ള സൗകര്യത്തിന് കോടതിയുടെ അടുത്തേക്ക് താമസം മാറ്റി. വക്കീലന്മാര്‍ക്ക് കൊടുക്കാന്‍ ഫീസും ഇല്ലാതാകാന്‍ തുടങ്ങിയതോടെ ഇവര്‍ ഒരു തീരുമാനമെടുത്തു. സ്വയം നിയമം പഠിച്ച് വക്കീല്‍ ആകുക. ഭര്‍ത്താവിന്റെ പ്രേരണയാല്‍ ഭാര്യയും നിയമം പഠിക്കാന്‍ ഒപ്പം ചേര്‍ന്നു. ഇരുവരും ചണ്ഡീഗഡിലേക്ക് താമസം മാറ്റി. നിയമപഠനം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ രണ്ടുവയസുള്ള മകനുണ്ട് ഇവര്‍ക്ക്. ഭാര്യയ്ക്ക് മാത്രം നീതിയെന്നുള്ളതല്ല ഇദ്ദേഹത്തിന്റെ ലക്ഷ്യം. ഹരിയാനയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ പോരാടാനുള്ള ശ്രമത്തിലാണ് ഇന്ന് ഇവര്‍.
from mangalam.com http://bit.ly/2QRnNAF
via IFTTT
No comments:
Post a Comment