പലിശക്കു പകരം ലാഭവിഹിതം നല്‍കാമെന്ന് മോഹനവാഗ്ദാനം; ഹൈദരാബാദുകാരി നൗഹീറ തട്ടിയത് മുന്നൂറു കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

പലിശക്കു പകരം ലാഭവിഹിതം നല്‍കാമെന്ന് മോഹനവാഗ്ദാനം; ഹൈദരാബാദുകാരി നൗഹീറ തട്ടിയത് മുന്നൂറു കോടി

ഹൈദരാബാദിലെ സ്വകാര്യ കമ്പനി മൂന്നൂറു കോടിയിലേറെ രൂപ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്. പലിശക്കു പകരം ലാഭവിഹിതം നല്‍കാമെന്ന് മോഹനവാഗ്ദാനം നല്‍കി ഹീര ഗോള്‍ഡ് എക്സിം കമ്പനി കോഴിക്കോട്ട് നിന്നാണ് മൂന്നൂറു കോടി തട്ടിയെടുത്തതായി റിപ്പോര്‍ട്ടുള്ളത്. ഹീര ഗ്രൂപ്പ് മേധാവി ഹൈദരാബാദുകാരി നൗഹീറ ഷെയ്ക്കിനെതിരെ മറ്റു സംസ്ഥാനങ്ങള്‍ നിയമനടപടികള്‍ തുടങ്ങിയെങ്കിലും കേരളത്തില്‍ കേസന്വേഷണം എങ്ങുമെത്തിയില്ല. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുളള മലബാര്‍ ജില്ലകളില്‍ നിന്ന് മാത്രമാണ് 300 കോടിയോളം കമ്പനി തട്ടിയെടുത്തത്.

കോഴിക്കോട്ടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇഫ്താല്‍ വിരുന്നു സംഘടിപ്പിച്ച് നൗഹീറ ഷെയ്ക്ക് നേരിട്ടെത്തിയും കോടികള്‍ പിരിച്ചെടുത്തു. കഴിഞ്ഞ ആറു മാസമായി ലാഭവും മുതലും നല്‍കാന്‍ സ്ഥാപനം തയാറാകാതെ വന്നതോടെയാണ് നിക്ഷേപകര്‍ക്ക് സംശയമായത്. ആദ്യമാദ്യം ലാഭവിഹിതമായി ലഭിച്ച തുക വീണ്ടും ഹീര ഗോള്‍ഡില്‍ തന്നെ നിക്ഷേപിച്ചവരാണ് മിക്കവരും. വീടടക്കമുളള സ്വത്തുക്കള്‍ വിറ്റ് പണം നല്‍കിയവരുമേറെയാണ്. ആന്ധ്രയും മഹാരാഷ്ട്രയും അടക്കമുളള സംസ്ഥാനങ്ങളില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ നൗഹീറ ഷെയ്ക്ക് അറസ്റ്റിലായിട്ടുണ്ട്.

കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസ് വഴിയായിരുന്നു കേരളത്തില്‍ നിന്ന് ഹീര ഗോള്‍ഡ് എക്സിമിലേക്ക് പണം ഒഴുകിയെത്തിയത്. നിക്ഷേപിക്കുന്ന പണത്തിന് സ്ഥാപനം പലിശ നല്‍കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. പകരം ഒരു ലക്ഷം രൂപക്ക് മൂവായിരത്തി ഇരുനൂറു മുതല്‍ നാലായിരത്തിഅഞ്ഞൂറു രൂപ വരെ പ്രതിമാസം ലാഭവിഹിതം വാഗ്ദാനം ചെയ്തു. ദേശീയരാഷ്ട്രീയത്തില്‍ പോലും ഉന്നത സ്വാധീനമുളള നൗഹീറ ഷെയ്ക്കിനെതിരെ കോഴിക്കോട് ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനില്‍ പേരിന് കേസെടുത്തെങ്കിലും പ്രതി മുന്‍കൂര്‍ജാമ്യം നേടി.



from mangalam.com http://bit.ly/2TSaXnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages