കൊച്ചി: ആര്‍ത്തവ അയിത്തതിനെതിരെ കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. തീവ്രസ്വഭാവമുള്ളവര്‍ പരിപാടിയിലുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് പിന്‍മാറിയെന്നാണ് സൂചന.
നേരത്തെ മുഖ്യമന്ത്രി ആര്‍പ്പോ ആര്‍ത്തവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ലെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംഘാടകര്‍ വ്യക്തമാക്കി.
ആര്‍ത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാമെന്ന പ്രഖ്യാപനവുമായി 'ആര്‍പ്പോ ആര്‍ത്തവം' പരിപാടിക്ക് കൊച്ചി മറൈന്‍ഡ്രൈവിലാണ് തുടക്കം കുറിച്ചത്. ശബരിമലയില്‍ ദര്‍ശനം നടത്തിയ ട്രാന്‍സ്‌ജെന്‍ഡറുകളായ രഞ്ജുമോള്‍ മോഹന്‍, അനന്യ അലക്‌സ്, അവന്തിക വിഷ്ണു, തൃപ്തി ഷെട്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചത്.
from mangalam.com http://bit.ly/2FsL8GQ
via IFTTT
No comments:
Post a Comment