ന്യൂഡല്‍ഹി: സാമ്പത്തീക സംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് കത്തയച്ചു. കേന്ദ്ര സര്‍ക്കാരിന് എല്ലാ പ്രാര്‍ത്ഥനകളുമുണ്ടായിരിക്കുമെന്നും കത്തില്‍ സുകുമാരന്‍ നായര്‍ പറയുന്നു.
കത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നുണ്ട്. സമുദായത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് കത്തില്‍ പറയുന്നു. സാമ്പത്തീക സംവരണ ബില്‍ രാജ്യസഭ കടന്നതിന് തൊട്ടു പിന്നാലെയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ കത്ത് വന്നിരിക്കുന്നത്. മുന്നോക്കക്കാരില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ എന്‍എസ്എസ് പ്രശംസിച്ചിരുന്നു.
ശബരിമല വിഷയത്തിന് പിന്നാലെ സാമ്പത്തീക സംവരണത്തിലും എന്‍എസ്എസിന്റെ നിലപാടുകള്‍ കൂടുതല്‍ അടുക്കാന്‍ വഴിതുറത്തുന്നതാണ് ബിജെപി സംസ്ഥാന നേതാക്കള്‍ കരുതുന്നത്.
from mangalam.com http://bit.ly/2Fqa02B
via IFTTT
No comments:
Post a Comment