'ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല'; നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയനന്ദനന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

'ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല'; നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയനന്ദനന്‍

ശബരിമല വിഷയത്തില്‍ സംവിധായകന്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍ വിവാദമായിരുന്നു. ഇതിന് പിന്നാലെ പോസ്റ്റിട്ടതിന്റെ പേരില്‍ പല കോണുകളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇപ്പോള്‍ ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് അദ്ദേഹം. ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല- പ്രിയനന്ദനന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അയ്യപ്പനുമായി ബന്ധപ്പെട്ട് വളരെ അശ്ലീലമായ പ്രയോഹത്തിലൂടെയായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

വിവാദമായതോടെ പ്രിയനന്ദന്‍ ആദ്യ പോസ്റ്റ് പിന്‍വലിച്ചിരുന്നു. പിന്നീടാണ് നിലപാടില്‍ മാറ്റമില്ലെന്നറിയിച്ച് പുതിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

'ഞാന്‍ വീട്ടില്‍ തന്നെയുണ്ട് കൊല്ലാനാണെങ്കിലും വരാം ഒളിച്ചിരിക്കില്ല. നില
പാട് തന്നെയാണെങ്കിലും' എന്നാണ് അദ്ദേഹത്തിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

പ്രിയാനന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അയ്യപ്പസ്വാമിയെയും അയ്യപ്പ വിശ്വാസികളായ ഹിന്ദുക്കളെയും മാതൃത്വത്തെയും മറ്റും അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ പല സ്റ്റേഷനുകളിലായി പരാതി നല്‍കി.

പിണറായിയുടെ പിച്ചകാശോ അവാര്‍ഡോ നേടാന്‍ ആണ് അയ്യപ്പസ്വാമിയെ അവഹേളിച്ചതെങ്കില്‍ കാലം മാറിയെന്നും ഗോപലകൃഷ്ണന്‍ പറയുന്നു.



from mangalam.com http://bit.ly/2FvlH7G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages