ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ പുരസ്കാരം നിരസിച്ചു. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകൾക്കിടയാക്കും. അതുകൊണ്ടാണ് പുരസ്കാരം നിരസിക്കുന്നതെന്ന് ഗീതാ മെഹ്ത വ്യക്തമാക്കി. ന്യൂയോർക്കിൽ താമസിക്കുന്ന എഴുത്തുകാരിയാണമ് ഗീതാ മെഹ്ത. പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടതിലൂടെ സർക്കാരിനാൽ ഞാൻ ആദരിക്കപ്പെടുകയായിരുന്നു. പക്ഷെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത്തരമൊരു അവാർഡ് സ്വീകരിക്കുന്നത് പല രീതിയിലുള്ള തെറ്റിദ്ധാരണകൾക്ക് കാരണമായേക്കാം. അത് ചിലപ്പോൾ എനിക്കും സർക്കാരിനും പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം-അവർ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെ ഗീതാ മെഹ്തയും പ്രസാധകനായ ഭർത്താവ് സോണി മെഹ്തയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച ഏറെ വാർത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ നവീൻ പട്നായിക്കിനെയും ബി.ജെ.ഡി.യെയും ചേർത്ത് നിർത്താനുള്ള ബി.ജെ.പി. തന്ത്രമായാണ് കൂടിക്കാഴ്ച വിലയിരുത്തപ്പെട്ടത്. വെള്ളിയാഴ്ച ഒഡീഷയിൽ നടന്ന റാലിയിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി നവീൻ പട്നായിക്കിനെതിരെ കടുത്ത വിമർശനം ഉയർത്തുകയുണ്ടായി. മോദിയാൽ നിയന്ത്രിക്കപ്പെടുന്ന യന്ത്രമാണ് മുഖ്യമന്ത്രി എന്നായിരുന്നു രാഹുലിന്റെ വിമർശം. Content Highlights:Naveen Patnaiks Sister and Gita Mehta Declines Padma Shri
from mathrubhumi.latestnews.rssfeed http://bit.ly/2DAdA88
via
IFTTT
No comments:
Post a Comment