വാഷിങ്ടൺ:വീഡിയോകോൺ വായ്പാ കേസിൽ ചന്ദാ കൊച്ചാറിനെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത സി ബി ഐക്കെതിരെ വിമർശനവുമായി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി. സി ബി ഐയുടേത് അന്വേഷണാത്മക സാഹസമാണെ് ജെയ്റ്റ്ലി പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രിയുടെ വിമർശനം. വീഡിയോകോണിന് വഴിവിട്ട് വായ്പ നൽകിയെന്ന കേസിലാണ് സി ബി ഐ ചന്ദയ്ക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. അന്വേഷണാത്മക സാഹസവും വിദഗ്ധ അന്വേഷണവും തമ്മിൽ അടിസ്ഥാനപരമായി വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് ജെയ്റ്റ്ലിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയിരുന്ന് ഐ സി ഐ സി ഐ കേസിനെ നിരീക്ഷിക്കുമ്പോൾ, അന്വേഷണം പ്രാഥമികലക്ഷ്യത്തിൽനിന്ന് വഴിമാറുന്നതായി തോന്നുന്നുവെന്നും ജെയ്റ്റ്ലി കുറിപ്പിൽ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥർക്കുള്ള എന്റെ ഉപദേശം ഇതാണ്- മഹാഭാരതത്തിലെ അർജുനന്റെ ഉപദേശം പിന്തുടരൂ-കാളയുടെ കണ്ണിൽ ശ്രദ്ധ കേന്ദ്രീകരിക്കൂവെന്നാണ് ജെയ്റ്റ്ലിയുടെ കുറിപ്പ് അവസാനിക്കുന്നത്.അമേരിക്കയിൽ ചികിത്സയിലാണ് ജെയ്റ്റ്ലി. Content Highlights: Arun Jaitley slams bjp over fir against Chanda Kochhar
from mathrubhumi.latestnews.rssfeed http://bit.ly/2FP9ETp
via
IFTTT
No comments:
Post a Comment