റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ കേരളവും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 26, 2019

റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ കേരളവും, പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഗവര്‍ണറുടെ പ്രശംസ

തിരുവനന്തപുരം: സംസ്ഥാനവും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ നിറവിൽ. തിരുവനന്തപുരത്ത് ഗവർണർ പി.സദാശിവം ദേശീയപതാക ഉയർത്തിയതോടെ, സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷത്തിന് തിളക്കമാർന്ന തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30 ഓടെയാണ് ഗവർണർ പതാക ഉയർത്തിയത്. അതിന് ശേഷം നടന്ന പ്രസംഗത്തിൽ വികസന നയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരളത്തിലെ വികസനത്തിന് മുഖ്യമന്ത്രി പിണറായി വിജയനേയും ഗവർണർ പ്രശംസിച്ചു. പ്രളയാനന്തര പുനർനിർമ്മാണം സുതാര്യമായി മുന്നോട്ട് പോകണം, ഇക്കാര്യത്തിൽ രാഷ്ട്രീയം കലരാതെ ശ്രദ്ധിക്കണമെന്നും ഗവർണർ പറഞ്ഞു. മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ എല്ലാവരെയും ഗവർണർ പ്രകീർത്തിച്ചു. വിവിധ സേനാവിഭാഗങ്ങൾ നടത്തിയ പരേഡിൽ ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിച്ചു. കാസർകോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പതാക ഉയർത്തി. കണ്ണൂർ പോലീസ് ഗ്രൗണ്ടിൽ മന്ത്രി ഇ.പി. ജയരാജൻ,എറാകുളത്ത് മന്ത്രി എ.സി. മൊയ്തീൻ. പാലക്കാട് കോട്ടമൈതാനിയിൽ മന്ത്രി എ.കെ. ബാലൻ, മറ്റു ജില്ലകളിൽ സംസ്ഥാന മന്ത്രിസഭയിലെ മറ്റു അംഗങ്ങളും പതാക ഉയർത്തി. Content Highlights:Republic day celebration kerala


from mathrubhumi.latestnews.rssfeed http://bit.ly/2S3CQvT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages