മൂവാറ്റുപുഴ : വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സ്കൂൾ വിദ്യാർഥിനി തേനീച്ചക്കുത്തേറ്റ് മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ തേവർമഠത്തിൽ ബെന്നിയുടെ മകൾ അലീന ബെന്നി (13) ആണ് മരിച്ചത്. മുടവൂർ പ്രസിഡൻസി സെൻട്രൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. വ്യാഴാഴ്ച വൈകീട്ടാണ് തേനീച്ചയുടെ കുത്തേറ്റത്. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളിൽ നീർവീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. നീർവീക്കത്തെത്തുടർന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവൻ അപകടത്തിലാവുകയായിരുന്നു. വീട്ടിൽ തേനീച്ചകൃഷി നടത്തിവന്നിരുന്നതാണ്. കൂടിനടുത്തെത്തിയ കുട്ടിയെ തേനീച്ച കുത്തുകയായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ, തേനീച്ച കുത്തുന്നത് പെട്ടെന്ന് ഇത്ര വലിയ പ്രശ്നങ്ങളിലേക്ക് എത്തിക്കുമെന്ന അറിവില്ലായ്മയും കൂടിളകിവന്നുള്ള ആക്രമണമല്ലാതിരുന്നതും ജീവൻ അപകടപ്പെടുത്തുമെന്ന് തോന്നിപ്പിച്ചില്ല. അമ്മ: ഷൈജി. സഹോദരി: അൽമിന. content highlights:teen dies after suffering severe allergic reaction to bee stings
from mathrubhumi.latestnews.rssfeed http://bit.ly/2QGypSH
via
IFTTT
No comments:
Post a Comment