തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് നോക്കിയായിരിക്കില്ല സ്ഥാനാർഥിനിർണയമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി. കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയാകുമിത്. ഫെബ്രുവരിയിൽത്തന്നെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് ഹൈക്കമാൻഡ് നിർദേശം. കോൺഗ്രസ് നേതൃയോഗത്തിലാണ് ആന്റണി പാർട്ടി നയം വ്യക്തമാക്കിയത്. ആന്റണിയുടെ പ്രസംഗത്തിന്റെ ചുവടുപിടിച്ച് ഫെബ്രുവരി 20-നകം ജയസാധ്യതയുള്ളവരുടെ പേരുകൾ ഡി.സി.സി.കൾ നിർദേശിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിർദേശിച്ചു. മണ്ഡലം കമ്മിറ്റികൾ അടക്കമുള്ള കീഴ്ഘടകങ്ങളുടെ അഭിപ്രായം തേടിയാകണം പട്ടിക തയ്യാറാക്കേണ്ടത്. ഇപ്രാവശ്യം ഗ്രൂപ്പിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയാകാമെന്ന് ആരും മനക്കോട്ട കെട്ടേണ്ടതില്ല. അവസാനഘട്ടത്തിൽ മുകൾപ്പരപ്പിലുള്ള ഏതാനുംപേർ ചേർന്ന് സ്ഥാനാർഥികളെ നിശ്ചയിക്കുന്ന രീതി ഉണ്ടാകില്ല. ഫെബ്രുവരി അവസാനത്തോടെ മുഴുവൻ സ്ഥാനാർഥികളെയും നിശ്ചയിക്കാനാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. ജനുവരി അവസാനമുള്ള രാഹുൽഗാന്ധിയുടെ സന്ദർശനത്തോടെ പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങാനാണ് കോൺഗ്രസിന്റെ തീരുമാനം. തൊട്ടുപിന്നാലെ കെ.പി.സി.സി. പ്രസിഡന്റിന്റെ സംസ്ഥാനപര്യടനമുണ്ടാകും. മൂന്നു മേഖലകളിലായി ഡി.സി.സി. ഭാരവാഹികളുടെ യോഗം വിളിക്കുമെന്നും ആന്റണി പറഞ്ഞു. Content Highlights:congress kerala-lok sabha election candidates
from mathrubhumi.latestnews.rssfeed http://bit.ly/2TGZOG7
via
IFTTT
No comments:
Post a Comment