വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ തിരിച്ചുപിടിക്കും -രാഹുൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ തിരിച്ചുപിടിക്കും -രാഹുൽ

ദുബായ്: അസഹിഷ്ണുത മൂലവും രാഷ്ട്രീയ കാരണങ്ങളാലും വിഭജിക്കപ്പെട്ടുപോയ ഇന്ത്യയെ ഒന്നാക്കി മാറ്റിയെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടു ദിവസത്തെ യു.എ.ഇ. പര്യടനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരിക്കൽപോലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞിലെങ്കിലും മോദിയെയും ബി.ജെ.പി. സർക്കാരിനെയും കടന്നാക്രമിച്ച് കൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ വൈകീട്ട് സന്ദർശിച്ച കാര്യം എടുത്തു പറഞ്ഞായിരുന്നു ഇന്ത്യയുടെ ഇന്നത്തെ സ്ഥിതിയിലേക്ക് രാഹുൽ കടന്നത്. മനുഷ്യത്വവും സഹിഷ്ണുതയുമാണ് ദുബായ് ഭരണാധികാരിയിൽ കണ്ട ഏറ്റവും നല്ല സ്വഭാവഗുണം. യു.എ.ഇ.ക്ക് ഇത് സഹിഷ്ണുതാവർഷമാണ്. എന്നാൽ, ഇന്ത്യയിൽ സഹിഷ്ണുത ഇല്ലാത്ത അവസ്ഥയും. അത് വീണ്ടെടുക്കലാകും കോൺഗ്രസിന്റെ ലക്ഷ്യം. ഒരാളുടെ തീരുമാനമല്ല ഒരു രാജ്യത്തെ ഭരിക്കേണ്ടത്. ബഹുസ്വരതയുടെ കൂട്ടായ്മയായിരിക്കണം ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോകേണ്ടത്. ജനങ്ങളുടെ ശബ്ദത്തിന് വിലകൊടുക്കാതെ, അവരുടെ പ്രശ്നങ്ങൾക്ക് മുഖംകൊടുക്കാതെ ഒരു ഭരണാധികാരിക്ക് രാജ്യത്തെ നയിക്കാനാവില്ലെന്ന് രാഹുൽ പറഞ്ഞു. ഈ അവസ്ഥയ്ക്ക് കോൺഗ്രസ് മാറ്റം കുറിക്കും. അടുത്ത തിരഞ്ഞെടുപ്പിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും. ഇന്ത്യയെ ഈ നിലയിൽ എത്തിച്ച പ്രവാസികൾക്ക് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനാകും. നിങ്ങളുടെ ശബ്ദം ഇന്ത്യൻ പാർലമെന്റിൽ എത്തിക്കാനുള്ള സംവിധാനം കോൺഗ്രസ് ഉണ്ടാക്കും. ഇന്ത്യയിൽ കോൺഗ്രസ്മുക്ത ഭാരതത്തിനാണ് ചിലർ ശ്രമിക്കുന്നത്. എന്നത് ബി.ജെ.പി.മുക്ത ഭാരതം കോൺഗ്രസിന്റെ ലക്ഷ്യമല്ല. എല്ലാ വിഭാഗത്തിന്റെയും ശബ്ദം ഉയർന്നു കേൾക്കാവുന്ന ഇന്ത്യയാണ് ഞങ്ങളുടെ സ്വപ്നം. വിഭജിക്കപ്പെട്ട ഇന്ത്യയ്ക്ക് മുന്നോട്ട് പോകാൻ കഴിയില്ല. നേട്ടങ്ങളും ഉണ്ടാക്കാനാവില്ല. കാർഷികരംഗത്തെ രണ്ടാം ഹരിത വിപ്ലവവും വർഗീസ് കുര്യൻ കൊണ്ടുവന്നത് പോലുള്ള ക്ഷീര വിപ്ലവവും ഇന്ത്യയ്ക്ക് വേണം. അതിന് എല്ലവരുടെയും കൂട്ടായ ശ്രമം ആവശ്യമാണെന്ന് രാഹുൽ പറഞ്ഞു. “ഞാൻ മരിക്കുന്ന നിമിഷം വരെ വാതിലുകളും കാതും ഹൃദയവും തുറന്നുെവച്ചിരിക്കും. നിങ്ങൾ ആരാണെന്നു നോക്കാതെ ആ ശബ്ദവും വികാരവും ഞാൻ ഉൾക്കൊള്ളും”- ഹർഷാരവങ്ങൾക്കിടയിൽ രാഹുൽ പ്രഖ്യാപിച്ചു. 2019 തിരഞ്ഞെടുപ്പിൽ നാം വിജയിക്കുക തന്നെ ചെയ്യും. അക്കാര്യത്തിൽ സംശയമേ വേണ്ട. പ്രവാസികളുടെ ശബ്ദം ഇന്ത്യ ഉൾക്കൊള്ളും. അധികാരത്തിൽ എത്തിയാലുടൻ ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകാൻ കോൺഗ്രസ് തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. വൻ ജനാവലിയാണ് രാഹുൽഗാന്ധിയെ കാണാൻ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയത്. വലിയൊരു ഭാഗം മലയാളികളുൾപ്പെടുന്ന ജനക്കൂട്ടം സംഘാടകരുടെ കണക്കുകൂട്ടലുകൾക്കും അപ്പുറമായിരുന്നു. രാഹുലിന്റെ പ്രസംഗത്തിലുടനീളം അവർ ഹർഷാരവം തീർത്തു. Content Highlights:rahul gandhi dubai speech


from mathrubhumi.latestnews.rssfeed http://bit.ly/2TJzVFA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages