പി.വി.സി. ഫ്ളക്സ്‌: പ്രത്യുല്പാദനത്തെയും ഭ്രൂണവളർച്ചയെപ്പോലും ബാധിക്കുമെന്ന് റിപ്പോർട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

പി.വി.സി. ഫ്ളക്സ്‌: പ്രത്യുല്പാദനത്തെയും ഭ്രൂണവളർച്ചയെപ്പോലും ബാധിക്കുമെന്ന് റിപ്പോർട്ട്

അടൂർ: പി.വി.സി. ഫ്ളക്സിന്റെ ഉപയോഗം ഏറ്റവും അപകടകരമെന്ന് സംസ്ഥാന ശുചിത്വ മിഷന്റെ റിപ്പോർട്ട്. വീര്യമേറിയ വിഷമായ ഡയോക്സിനുകളുടെ വലിയ ഉറവിടമാണ് പി.വി.സി. ഫ്ളക്‌സുകൾ. ക്ലോറിനേറ്റഡ് പ്ലാസ്റ്റിക്കുകൾ ചൂടാക്കുകയോ കത്തിക്കുകയോ ചെയ്യുമ്പോഴാണ് ഡയോക്സിനുകൾ പുറത്തുവരുന്നത്. ജൈവകോശങ്ങളുടെ വളർച്ചയും വികാസവും പലതരത്തിൽ തടയാനും തളർത്താനും ഡയോക്സിനുകൾക്ക് കഴിയും. പ്രത്യുല്പാദനത്തെയും ഭ്രൂണവളർച്ചയെപ്പോലും പ്രതികൂലമായി ബാധിക്കുകയും രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുകയും ചെയ്യും. ഹോർമോൺ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തും. കാൻസർപോലുള്ള മാരക രോഗങ്ങൾക്ക് ഡയോക്‌സിൻ കാരണമാകും.പി.വി.സി ഫ്ളക്സ്പി.വി.സി.യും പോളിസ്റ്ററും ചേർത്തുണ്ടാക്കുന്ന മൾട്ടിലെയർ പ്ലാസ്റ്റിക്കുകളാണ് പി.വി.സി. ഫ്ളക്സ്. പരസ്യബോർഡുകളുടെ നിർമാണത്തിനും താത്‌കാലിക ടെന്റുകളുടെയും പന്തലുകളുടെയും നിർമാണത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ഓരോ ജില്ലയിലും ശരാശരി നാല്പത് സ്ഥാപനങ്ങൾ പി.വി.സി ഫ്ളക്സ് പ്രിന്റ് ചെയ്യുന്നുണ്ട്. ദിവസവും ആയിരം ചതുരശ്രയടി പി.വി.സി ഫ്ളക്‌സ് പ്രിന്റ് ചെയ്യുന്നുവെന്ന് കണക്കാക്കിയാൽപോലും പ്രതിവർഷം അഞ്ഞൂറു ടൺ പ്രിന്റിങ്ങാണ് നടക്കുന്നത്. ഇതാണ് നമ്മുടെ മാലിന്യക്കൂനകളിൽ പിന്നീട് എത്തിച്ചേരുന്നത്.പുനഃചംക്രമണം ചെയ്യാൻ സാധിക്കാത്ത മാലിന്യമാണിത്. പി.വി.സി.യും പോളിസ്റ്ററും വേർതിരിച്ചെടുത്താൽമാത്രമേ പുനഃചംക്രമണം സാധ്യമാകൂ. നീണ്ടകാലം രാസമാറ്റങ്ങൾക്ക് വിധേയമാകാതെ നമ്മുടെ ചുറ്റുപാടുകളിൽ ഇവ അവശേഷിക്കുന്നതും വിനാശമാണ്. പി.വി.സി. ഫ്ളക്സ് നിരോധനം പ്രാവർത്തികമായാൽ രാജ്യത്തിനുതന്നെ മാതൃകയാകുന്ന നടപടി ആയിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.ശുപാർശകൾ* തിരഞ്ഞെടുപ്പ് അടക്കമുള്ള പരസ്യപ്രചാരണങ്ങൾക്കും സർക്കാർ, സ്വകാര്യ, മതപരമായ ചടങ്ങുകൾക്കും പി.വി.സി. ഫ്ളക്സ്, ബാനർ എന്നിവ ഉപയോഗിക്കരുത്. * പകരം പ്രകൃതി സൗഹൃദവും റീസൈക്കിൾ ചെയ്യാവുന്നതുമായ പോളി എത്തിലീനോ, കോട്ടൺ തുണിയോ ഉപയോഗിക്കാം. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി ഉപയോഗിക്കാൻ പാടില്ല. * ഇത്തരം മെറ്റീരിയലിൽ പ്രിന്റ് ചെയ്യുമ്പോൾ റീസൈക്ലബിൾ പി.വി.സി. എന്ന ഫ്രീ ലോഗോയും ഉപയോഗം അവസാനിക്കുന്ന തീയതി, പ്രിന്റ് ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും രേഖപ്പെടുത്തണം * തീയതിവെച്ചുള്ള പരിപാടികൾക്ക് അത് തീരുന്ന ദിവസം അവസാന തീയതിയായും തീയതി വെയ്ക്കാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങൾക്ക് പരമാവധി 90 ദിവസവും അനുവദിക്കും. * ഇത്തരം ബോർഡുകളും ബാനറുകളും ഉപയോഗം അവസാനിക്കുന്ന തീയതിക്കുശേഷം മൂന്നുദിവസത്തിനുള്ളിൽ സ്ഥാപിച്ചവർതന്നെ പ്രിന്റുചെയ്ത സ്ഥാപനത്തിൽ തിരിച്ചെത്തിക്കണം. * ഇതിനുശേഷവും ബോർഡുകൾ പ്രദർശിപ്പിക്കുകയാണെങ്കിൽ തദ്ദേശ സ്ഥാപനം ഫൈൻ ഈടാക്കണം.


from mathrubhumi.latestnews.rssfeed http://bit.ly/2QGtTUy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages