ദുബായ്: കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽഗാന്ധിയുമൊത്തുള്ള ഒരു സെൽഫി ക്ലിക്ക് തരംഗമായ ആഹ്ലാദത്തിലാണ് കാസർകോട് സ്വദേശി ഹസിൻ അബ്ദുള്ള. വ്യാഴാഴ്ച വൈകീട്ട് ദുബായ് വിമാനത്താവളത്തിലെ മജ്ലിസിലേക്കുള്ള വരവിനിടയിലായിരുന്നു രാഹുലിനെ കൂടെ നിർത്തി ഹസിൻ സെൽഫി എടുത്തത്. മാതൃഭൂമി ഉൾപ്പെടെ ഏതാനും ദിന പത്രങ്ങളിൽ വന്ന സെൽഫിയെടുക്കുന്ന ഫോട്ടോ രാഹുൽ ഗാന്ധിയും തന്റെ ഫെയ്സ് ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തു. ഇതോടെ ഈ സെൽഫിയെടുത്ത വനിത ആരെന്നായി പരക്കെ അേേന്വഷണം. വിമാനത്താവളത്തിലെ ജീവനക്കാരി എന്ന് ചില പത്രങ്ങൾ പറഞ്ഞപ്പോൾ സ്വദേശി യുവതി എന്നായിരുന്നു മറ്റ് ചിലർ വിശേഷിപ്പിച്ചത്. എന്നാൽ ദുബായിൽ എവർഗ്രീൻ ഈവന്റ്സ് എന്ന പേരിൽ സ്ഥാപനം നടത്തുന്ന ഹസിൻ അബ്ദുള്ളയാണ് ഇതെന്ന് അടുപ്പമുള്ളവർ വിശദീകരിച്ചതോടെയാണ് സംശയങ്ങൾ നീങ്ങിയത്. ഇതിനിടയിൽ തന്നെ ഈ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചയായി. രാഹുൽ കൂടി തന്റെ അക്കൗണ്ടിൽ ഫോട്ടോ ചേർത്തതോടെ ടെലിഫോൺ വിളികളുടെ ബഹളത്തിലാണിപ്പോൾ. ഹസിൻ. നിനച്ചിരിക്കാതെ വന്ന പ്രശസ്തിയുടെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഇപ്പോൾ ഹസിൻ. Content Highlights:Hasin, Selfie with Rahul Gandhi
from mathrubhumi.latestnews.rssfeed http://bit.ly/2M2lCJR
via
IFTTT
No comments:
Post a Comment