ഇന്ദ്ര നൂയി വേള്‍ഡ് ബാങ്ക് പ്രസിഡന്റായേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ഇന്ദ്ര നൂയി വേള്‍ഡ് ബാങ്ക് പ്രസിഡന്റായേക്കും

ന്യൂയോർക്ക്: പെപ്സികോയുടെ മുൻ സിഇഒ ആയിരുന്ന ഇന്ദ്ര നൂയി വേൾഡ് ബാങ്കിന്റെ പ്രസിഡന്റായി നിയമിതയായേക്കും. 12 വർഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഓഗസ്റ്റിലാണ് നൂയി പെപ്സികോ വിട്ടത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത പുത്രി ഇവാൻക ട്രംപുമായുള്ള സൗഹൃദമാണ് ഇന്ദ്ര ന്യൂയിയുടെ നോമിനേഷന് സഹായിച്ചത്. ഇന്ദ്ര നൂയി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ദ്ര നൂയി തനിക്ക് പ്രചോദനവും മാർഗദർശിയുമാണെന്ന് കഴിഞ്ഞദിവസം ഇവാൻക ട്വീറ്റ് ചെയ്തിരുന്നു. ഇതേതുടർന്നാണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് അവരെ പരിഗണിക്കുന്നതായുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. നിലവിലെ പ്രസിഡന്റായ ജിം യോങ് കിം സ്ഥാനമൊഴിയാൻ പോകുന്നകാര്യം ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. മൂന്നുവർഷംകൂടി ബാക്കിനിൽക്കെയാണ് ജിം സ്ഥാനമൊഴിയുന്നത്. content highlight:Indra Nooyi being considered to head World Bank


from mathrubhumi.latestnews.rssfeed http://bit.ly/2FwhnG1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages