ബെംഗളൂരു: കർണാടകത്തിൽ കാണാതായ കോൺഗ്രസ് എം.എൽ.എ ഭീമാനായിക് തിരിച്ചെത്തി. മൊബൈൽ ഫോൺ ചാർജർ എടുക്കാൻ മറന്നതിനാലാണ് നേതാക്കന്മാരെ ബന്ധപ്പെടാൻ കഴിയാതിരുന്നതെന്ന് ഭീമാനായിക് പറഞ്ഞു. താൻ ഗോവയിലായിരുന്നെന്നും ഭീമാനായിക് വ്യക്തമാക്കി. ജെ.ഡി.എസ് കോൺഗ്രസ് നേതാക്കളുടെ യോഗം നടക്കുന്ന കുമാരപ്രഭ ഗസ്റ്റ്ഹൗസിൽ എത്തിയാണ് ഭീമാനായിക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഗോവയിൽ യാത്രക്ക് പോയപ്പോൾ മൊബൈൽ ഫോൺ എടുക്കാൻ മറന്നെന്നും ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ആരെയും വിളിക്കാൻ കഴിഞ്ഞില്ലെന്നുമാണ് ഇദ്ദേഹം നേതാക്കന്മാർക്ക് നൽകിയ വിശദീകരണം. കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കന്മാർ ഭീമാനായിക്കുമായി സംസാരിച്ചു. ഭീമാനായിക്കിനെപോലെ ബാക്കിയുള്ള മൂന്ന് കോൺഗ്രസ് എം.എൽ.എമാരും വൈകാതെ ബംഗളൂരുവിലെത്തിച്ചേരുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ബി.ജെ.പി നടത്തുന്ന ഈ കുതിരക്കച്ചവടം ദേശീയ തലത്തിൽ തന്നെ അവർക്ക് നാണക്കേടുണ്ടാക്കുമെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. 18ാം തിയ്യതി വിളിച്ചു ചേർത്തിട്ടുള്ള യോഗത്തിൽ മുഴുവൻ എം.എൽ.എമാരും പങ്കെടുക്കുമെന്നാണ് കോൺഗ്രസ്-ജെ.ഡി.എസ് നിലപാട്. എം.എൽഎമാരെ കാണാതായതോടെ ആശങ്കയിലായ ഈ പാർട്ടികൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഭീമാനായിക്കിന്റെ തിരിച്ചുവരവ്. content highlights:missing MLA return to Congress camp in Bangalore
from mathrubhumi.latestnews.rssfeed http://bit.ly/2Hd5RkA
via
IFTTT
No comments:
Post a Comment