കോണ്‍ഗ്രസ് നാലു ഗാന്ധികളെ തന്നു; ബി ജെ പി മൂന്നു മോദിയെയും-പരിഹസിച്ച് ബി എസ് പി നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

കോണ്‍ഗ്രസ് നാലു ഗാന്ധികളെ തന്നു; ബി ജെ പി മൂന്നു മോദിയെയും-പരിഹസിച്ച് ബി എസ് പി നേതാവ്

ലഖ്നൗ: 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ എസ് പിയും ബി എസ് പിയും സഖ്യം പ്രഖ്യാപിച്ചതിനു പിന്നാലെ കോൺഗ്രസിനെയും ബി ജെ പിയെയും കടന്നാക്രമിച്ച് ബി എസ് പി നേതാവ് വിജയ് യാദവ്. മൊറാദാബാദിൽ ഒരു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് ബി ജെ പി. കോൺഗ്രസ് എന്താണ് നമുക്ക് തന്നത്? നാലു ഗാന്ധിമാരെ- ഇന്ദിര, രാജീവ്, സോണിയ പിന്നെ രാഹുലിനെയും. ബി ജെ പി നമുക്ക് എന്താണ് തന്നത്? മോദിയെ. നീരവ് മോദി, ലളിത് മോദി, പിന്നെ അംബാനിയുടെ മടിയിലിരിക്കുന്ന നരേന്ദ്ര മോദിയെയും- വിജയ് പരിഹസിച്ചു. എസ് പി- ബി എസ് പി സഖ്യം ഉത്തർപ്രദേശിൽ ബി ജെ പിയെ അനായാസം പരാജയപ്പെടുത്തുമെന്നും വിജയ് കൂട്ടിച്ചേർത്തു. എസ് പിയും ബി എസ് പിയും സഖ്യത്തിലായതോടെ കോൺഗ്രസിനും ബി ജെ പിക്കും ഇപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണെന്നും വിജയ് പരിഹസിച്ചു. വിജയ് യാദവിന്റെ പ്രസംഗത്തിന്റെ വീഡിയോ വാർത്താ ഏജൻസിയായ എ എൻ ഐ പുറത്തുവിട്ടിട്ടുണ്ട്. #WATCH BSP leader Vijay Yadav in Moradabad: Inn BJP waalon ko toh dauda dauda kar maarenge. Ghabrane ki zaroorat nahi hai. Aaj inhe nani yaad aagai hogi, mari hui nani, ki SP-BSP ek hogaye. (Note: Strong language) (15.01.2019) pic.twitter.com/Y5jkzB0Hs0 — ANI UP (@ANINewsUP) January 16, 2019


from mathrubhumi.latestnews.rssfeed http://bit.ly/2RRAuzX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages