മെഴുവേലി : മംഗളം അടക്കമുളള പ്രമുഖ മലയാളത്തിലെ വാരികയിലൂടെ പ്രശസ്തനായ നോവലിസ്റ്റ് മെഴുവേലി ബാബുജിയുടെ ഭാര്യ പുഷ്പലത ടീച്ചറിന് (47) കണ്ണീരോടെ വിട. ഞായറാഴ്ച മരണമടഞ്ഞ മെഴുവേലി കാവുംപുറത്ത് പുഷ്പലത മെഴുവേലി പത്മമനോദയം ഹയർ സെക്കൻഡറി സ്ക്കൂൾ അദ്ധ്യാപികയായിരുന്നു. ബി. ഹിലാരി മകനാണ്.
ഇന്ന് രാവിലെ ഒൻപത് മണിക്ക് മെഴുവേലി പി.എച്ച്.എസ്.എസ് സ്കൂളിൽ എത്തിച്ച മൃതദേഹത്തിൽ സ്കൂൾ അദ്ധ്യാപകരും രക്ഷകർത്താക്കളും വിദ്യാർത്ഥികളും പുഷ്പചക്രം അർപ്പിച്ചു. രാവിലെ 9.45 ഓടെ വീട്ടിൽ എത്തിച്ച മൃതദേഹം കാണുന്നതിന് നൂറു കണക്കിനാളുകൾ എത്തിയിരുന്നു.
[IMG]
മംഗളം ചീഫ് എഡിറ്റർ സാബു വർഗീസ് പുഷ്പ ചക്രം അർപ്പിച്ചു. മംഗളം വാരിക ജനറൽ എഡിറ്റർ പി.ഒ മോഹൻ,നോവലിസ്റ്റ് കെ. കെ സുധാകരൻ ,മുൻ ആറന്മുള എം.എൽ എ കെ.ശിവദാസൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വിനീതാ അനിൽ ,എലിസബത്ത് അബു തുടങ്ങിയവർ എത്തിയിരുന്നു.
from mangalam.com http://bit.ly/2DcYKEq
via IFTTT
No comments:
Post a Comment