ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശബരിമലയില്‍ അനധികൃത സൗകര്യമൊരുക്കി: പോലീസിനെതിരെ നിരീക്ഷക സമിതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ബിന്ദുവിനും കനകദുര്‍ഗയ്ക്കും ശബരിമലയില്‍ അനധികൃത സൗകര്യമൊരുക്കി: പോലീസിനെതിരെ നിരീക്ഷക സമിതി

കൊച്ചി: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി നിരീക്ഷക സമിതി. ബിന്ദുവിനും കനകദുര്‍ഗ്ഗയ്ക്കും ശബരിമലയില്‍ അനധികൃത സൗകര്യമൊരുക്കിയാണെന്നാണ് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. വിഐപി പരിഗണന ലഭിച്ചുവെന്നും ഇവരെ സ്റ്റാഫ് ഗേറ്റ് വഴി സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത് അനധികൃതമായിട്ടാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവനക്കാര്‍ക്കും വിഐപികള്‍ക്കും മാത്രം പ്രവേശിക്കാന്‍ അനുമതിയുള്ള വഴിയിലൂടെയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്. ശ്രീകോവിലിന് മുന്നിലേക്ക് എത്തുന്നതിനും ഇതേ മാര്‍ഗമാണ് സ്വീകരിച്ചത്. പോലീസ് ഇവര്‍ക്കായി പ്രത്യേക പരിഗണന നല്‍കിയെന്നും നിരീക്ഷക സമിതി റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാണിക്കുന്നു.

അതേസമയം അഞ്ജാതരായ അഞ്ചു പേര്‍ക്കൊപ്പമാണ് യുവതികള്‍ സന്നിധാനത്ത് എത്തിയത് എന്നാണ് മനസിലാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമമുണ്ടായതായും നിരീക്ഷക സമിതി കോടതിയില്‍ അറിയിച്ചു. പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയില്‍ നിന്ന് ഒഴിവാക്കരുതെന്ന് നിര്‍ദേശിച്ചിരുന്നതാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.



from mangalam.com http://bit.ly/2TSYKiq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages