ആലപ്പുഴ: ജെ.എസ്.എസ്. രാജൻബാബു വിഭാഗം എൻ.ഡി.എ. വിട്ടു. മുന്നണിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്ക് രാജൻബാബു കത്ത് നൽകി. എൻ.ഡി.എ.യിൽ പരിഗണന ലഭിക്കുന്നില്ലെന്നും, മുന്നണിയുമായി ചേർന്ന് പോകാനാകില്ലെന്നും വ്യക്തമാക്കിയാണ് ജെ.എസ്.എസ്. രാജൻബാബു വിഭാഗം എൻ.ഡി.എ വിട്ടത്. എൻ.ഡി.എയിലെ ഘടകകക്ഷികൾ അസംതൃപ്തരാണെന്നും, മുന്നണിയിൽ ഘടകകക്ഷികൾക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും രാജൻബാബു ആലപ്പുഴയിൽ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ജെ.എസ്.എസ്. രാജൻബാബു വിഭാഗം എൻ.ഡി.എയിലെത്തിയത്. Content Highlights:jss rajan babu step down from nda
from mathrubhumi.latestnews.rssfeed http://bit.ly/2FD8cms
via
IFTTT
No comments:
Post a Comment