ശല്യക്കാരെ ഒതുക്കാന്‍ കല്ലുവച്ചു, ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെ- വൈറലായി പോസ്റ്റ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ശല്യക്കാരെ ഒതുക്കാന്‍ കല്ലുവച്ചു, ഞാന്‍ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെ- വൈറലായി പോസ്റ്റ്

ഗുഹക്കുള്ളിൽ നിന്നും പക്ഷിക്കൂട്ടം പുറത്തുവരുന്നത് കാത്ത് പക്ഷിനിരീക്ഷകർ. വഴിയെവന്നവരെല്ലാം ചിത്രമെടുക്കാൻ ബഹളം കൂട്ടിയതോടെ പക്ഷികൾ പുറത്തേക്കുവന്നില്ല. ജനത്തെ ഒഴിവാക്കാൻ ഗുഹയ്ക്ക് താഴെ ഒരു കല്ലെടുത്ത് വച്ച് വട്ടയിലയിൽ കുറച്ച് പൂവെടുത്ത് വെച്ചതോടെ കാര്യങ്ങൾ ആകെ മാറി. പെട്ടെന്ന് അവിടെ ഒരു പ്രതിഷ്ഠയുള്ളതായി ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടു. പേരിന് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്ന് കൂടി പറഞ്ഞതോടെ പണവും നേർച്ചയായി വീണുതുടങ്ങി. പക്ഷിക്കൂട്ടങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാൻ ചെയ്ത പ്രവൃത്തി എങ്ങനെ മാറിമറിഞ്ഞുവെന്ന് വിവരിക്കുന്ന സുധീഷ് തട്ടേക്കാട് എന്നയാളുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ വൈറൽ. ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം ഇന്ന് ഒരു ഗുഹയ്ക്ക് മുന്നിലായിരുന്നു പക്ഷി നിരീക്ഷണം മൂന്നു മണിയ്ക്കേ ഗുഹയ്ക്ക് മുന്നിൽ നിലയുറപ്പിച്ചതാണ്. കുറേ വെള്ളക്കാർ ഗുഹയ്ക്കകത്തേക്ക് നോക്കി നിൽക്കുന്നത് കണ്ട് ധാരാളം ടാക്സികൾ വന്ന് നിർത്തുന്നു. എന്താണെന്ന ആകാംഷയിൽ അവർ ഹിന്ദിയിലും തമിഴിലും ചോദിക്കുന്നു. ചിലർക്ക് ഗുഹയ്ക്കുള്ളിൽ കയറണം, മറ്റു ചിലർക്ക് ഗുഹയുടെ മുന്നിൽ കയറി ഫോട്ടോ എടുക്കണം. പക്ഷികൾ ഗുഹക്കു മുന്നിലെ വെള്ളത്തിൽ കുളിക്കുന്നില്ല ആളുകളുടെ ബാഹുല്യം കൂടിയത് കൊണ്ട്. സായിപ്പൊക്കെ കലിച്ച് നിൽക്കുന്നു. എന്താണൊരു വഴി.പിന്നെ ചെയ്തതാണ് ചിത്രത്തിൽ കാണുന്നത് ഒരു കല്ലെടുത്ത് കുത്തിവെച്ചു വട്ടയിലയിൽ കുറച്ച് കൊങ്ങിണിപ്പൂവും ഉമ്മത്തിന്റെ പൂവും വെച്ചു. പന്ത്രണ്ട് രൂപ നേർച്ചയുമിട്ടു, പിന്നെ എന്നെ അതിശയിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. ഒരാന്ത്രക്കാരി 120 രൂപയിട്ട് അഞ്ച് ഏത്തമിട്ടിട്ട് ഏന്നോട് ഈ പ്രതിഷ്ട ഏതാണെന്ന് ചോദിച്ചു. പെട്ടന്ന് വായിൽ വന്നത് പരശുരാമൻ തപസിരുന്ന സ്ഥലമാണെന്നാണ്. എന്തിനു പറയണു4.30 മുതൽ 6 മണി വരെ ഭണ്ഡാരം വരവ് 374 രൂപ. 4 രൂപാ രാമനും കൊടുത്തു 370 രൂപ ഞാനുമെടുത്തു. NB ഞാൻ പ്രതിഷ്ഠിച്ചത് എന്റെ പരശുരാമനെയാണ്. സുധീഷ് ഈ സംഭവങ്ങൾ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുകയാണ്. പ്രതിഷ്ഠയുടേയും വരുമാനത്തിന്റേയും ഫോട്ടോകളും സുധീഷ് ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്. സുധീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് Content Highlights: Viral facebook post -Sudheesh Thattekkadu


from mathrubhumi.latestnews.rssfeed http://bit.ly/2FwhscN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages