നിയമം കയ്യിലെടുക്കുമ്പോള്‍ വിമോചന സമരം ഓര്‍ക്കുന്നത് നല്ലതാണ്: താക്കീതുമായി ബിജെപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

നിയമം കയ്യിലെടുക്കുമ്പോള്‍ വിമോചന സമരം ഓര്‍ക്കുന്നത് നല്ലതാണ്: താക്കീതുമായി ബിജെപി

കോഴിക്കോട്: അധികാരം കയ്യിലെടുത്ത് പ്രവർത്തകരെ അകാരണമായി ജയിലിലിടുമ്പോൾ വിമോചന സമര കാലത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമിക്കുന്നത് നല്ലതായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി കേരളത്തിലെത്തി പറഞ്ഞത് ശ്രദ്ധിക്കുന്നത് നല്ലതാണ്. അനാവശ്യ വാശി ആർക്കും പാടില്ല. ഇതുപോലെ നിയമവാഴ്ച കമ്യൂണിസ്റ്റുകാർ കയ്യിലെടുത്തപ്പോഴാണ് 57-ലെ മന്ത്രി സഭ വീണത്. ഞങ്ങൾ ആർക്കും എതിരല്ല, കമ്യൂണിസ്റ്റുകാർക്ക് പോലും എതിരല്ല. പക്ഷെ നിയമം എല്ലാവർക്കും ഒരുപോലെ ആയിരിക്കണമെന്നും അല്ലെങ്കിൽ സമരവും സമര രീതിയും മാറുമെന്നും ശ്രീധരൻപിള്ള പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് തല്ലികൂട്ടി ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂർ സെൻട്രൽ ജയിലിൽ തള്ളിയപ്പോൾ ഇതിനെതിരെ രംഗത്ത് വന്നത് ആർ.എസ്.എസ് മാത്രമായിരുന്നു. ദേശാഭിമാനി പോലും വാർത്ത കൊടുക്കാൻ ഇല്ലാഞ്ഞപ്പോൾ ഇക്കാര്യമെല്ലാം പുറത്ത് കൊണ്ടുവന്നത് ആർ.എസ്.എസ് ആണ്. അന്ന് പിണറായി വിജയന്നിയമസഭയിലെത്തി ചരിത്രത്തിൽ രേഖപ്പെടുത്തിയ തന്റെ നിയമസഭാ പ്രസംഗം പറയാൻ നാക്ക് പൊങ്ങിയത് ആർ.എസ്.എസ് സമരം ചെയ്തത് കൊണ്ടാണെന്ന് മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. വട്ടപൂജ്യത്തിൽ നിന്ന് കൊണ്ടാണ് ത്രിപുരയിൽ ബിജെപി സംസ്ഥാനം പിടിച്ചത്. കേരളത്തിലും മോദിയുടെ നേതൃത്വത്തിൽ യാത്ര തുടങ്ങിക്കഴിഞ്ഞു. അതുകൊണ്ട് അന്യേന്യം മാനിക്കുന്നതാണ് എല്ലാവർക്കും നല്ലതെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ഭരണകൂട ഭീകരതയ്ക്കും പോലീസ് രാജിനുമെതിരായി സംസ്ഥാനത്ത് ബി.ജെ.പി നടത്തി പോരുന്ന ഏകദിന ഉപവാസം കോഴിക്കോട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീധരൻ പിളള. കാക്കി ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി ബി.ജെ.പിയെ തകർക്കാമെന്നാണ് പിണറായി വിജയന്റെ ധാരണയെങ്കിൽ പിണറായി വിഡ്ഢികളുടെ സ്വർഗത്തിലാണെന്ന് പറയേണ്ടി വരും. ശബരിമല വിഷയത്തിൽ ലക്ഷ്യം കാണുന്നത് വരെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Content Highlights:Dont Forgot Liberation Struggle Says PS Sreedharan Pilla


from mathrubhumi.latestnews.rssfeed http://bit.ly/2RuwcyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages