തന്ത്രിയോട് വിശദീകരണം തേടും; ശുദ്ധിക്രിയ സുപ്രീം കോടതി വിധിക്ക് എതിര്- പദ്മകുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

തന്ത്രിയോട് വിശദീകരണം തേടും; ശുദ്ധിക്രിയ സുപ്രീം കോടതി വിധിക്ക് എതിര്- പദ്മകുമാര്‍

പത്തനംതിട്ട: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ ചെയ്യാൻ തീരുമാനിച്ച സംഭവത്തിൽ തന്ത്രിയോട് വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ. ശുദ്ധിക്രിയ നടത്തിയത് സുപ്രീംകോടതി വിധിയുടെ അന്തഃസത്തക്ക് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. യുവതികൾ പ്രവേശിച്ച ശേഷം തന്ത്രി മറ്റൊരു ഫോണിൽ നിന്ന് തന്നെ വിളിച്ചിരുന്നു. ശുദ്ധിക്രിയ നടത്താൻ പോകുകയാണ്, അതുമാത്രമേ ഇക്കാര്യത്തിൽ കഴിയുകയുള്ളൂ എന്നു പറഞ്ഞു. ഇക്കാര്യം ഞങ്ങൾ നേരത്തേ തീരുമാനിച്ചതാണ് എന്നും പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ ദേവസ്വം ബോർഡിന്റെ അനുമതി വേണമെന്നാണ് നിയമത്തിൽ പറയുന്നത്. അതിനാൽ തന്ത്രിയോട് വിശദീകരണം തേടാൻ ബോർഡ് തീരുമാനിച്ചിട്ടുണ്ട്- പദ്മകുമാർ പറഞ്ഞു. 15 ദിവസത്തിനകം വിശദീകരണം തരാനാണ് തന്ത്രിയോട് ആവശ്യപ്പെടുക. മകരവിളക്ക് കഴിഞ്ഞ് ശബരിമലയിൽ നിന്ന് ഇറങ്ങിയതിന് ശേഷം വിശദീകരണം തരാനാണ് തീരുമാനിച്ചിട്ടുള്ളത്- പദ്മകുമാർ പറഞ്ഞു. content highlights:Devaswom board decided to seek explanation from Sabarimala Thantri on purification issue


from mathrubhumi.latestnews.rssfeed http://bit.ly/2CNovLA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages