ദേശീയ പണിമുടക്കിനും കട തുറക്കും; നഷ്ടം സര്‍ക്കാര്‍ നികത്തമെന്ന് വ്യപാരികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ദേശീയ പണിമുടക്കിനും കട തുറക്കും; നഷ്ടം സര്‍ക്കാര്‍ നികത്തമെന്ന് വ്യപാരികള്‍

കോഴിക്കോട് : ഈ മാസം 8,9 തീയതികളില്‍ സംയുക്ത തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ദേശീയ പണിമുടക്ക് ദിവസം കടകള്‍ തുറക്കുമെന്ന് വ്യപാരിവ്യവസായി ഏകോപന സമിതി. ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി.നസുറുദ്ധീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്തു നല്‍കും.

അക്രമം അഴിച്ചുവിട്ട ബി.ജെ.പിക്കും ശബരിമല കര്‍മസമിതിക്കും എതിരെ രൂക്ഷ വിമര്‍ശനമാണ് ടി.നസിറുദ്ദീന്‍ ഉയര്‍ത്തിയത്. വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെ ഉണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹര്‍ത്താലിന് തലേന്ന് അക്രമങ്ങളുടെ റിഹേഴ്‌സല്‍ നടത്തുകയായിരുന്നെന്നും നസിറുദ്ദീന്‍ ആരോപിച്ചു. ഇതിലും വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി.

8, 9 തീയതികളില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കും.

ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കി.



from mangalam.com http://bit.ly/2FbJj0Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages