തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ പട്ടാളം മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. പഴയ വാഹനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലാണ് തീ പിടുത്തം ഉണ്ടായത്. മൂന്നു കടകള്‍ പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. മറ്റ് കടകളിലേക്കും തീ ആളിപ്പടരുകയാണ്. ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെയാണ് തീ പിടുത്തം ഉണ്ടായത്.
[IMG]
അഗ്നിശമനസേനയെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. വാഹനങ്ങളുടെ ടയറുകളില്‍ തീപിടുത്തമുണ്ടായതും വാഹനങ്ങളില്‍ പെട്രോള്‍ ഉള്ളതും തീ ആളിപ്പടരാന്‍ ഇടയാക്കിയിട്ടുണ്ട്. പഴയ വാഹനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വില്‍ക്കുന്ന നൂറോളം കടകളാണ് ഇവിടെയുള്ളത്.
from mangalam.com http://bit.ly/2TmQNlw
via IFTTT
No comments:
Post a Comment