കൊച്ചി: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍. സെന്‍കുമാറിന്റെ നിയമനത്തില്‍ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. സെന്‍കുമാറിന്റെ നിയമനകാര്യത്തില്‍ പരിമിതമായ അധികാരം മാത്രമാണ് കേന്ദ്രസര്‍ക്കാരിനുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ള അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. സെന്‍കുമാറിനെതിരെ ക്രിമിനല്‍ കേസ് ഉള്‍പ്പെടെ നിലവിലുള്ളത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം എതിര്‍പ്പ് അറിയിച്ചത്. സെന്‍കുമാറിനെ നിയമിക്കാനുള്ള നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിയമനത്തിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
from mangalam.com http://bit.ly/2CP0zY6
via IFTTT
No comments:
Post a Comment