കോഴിക്കോട്:കേരളത്തിലെ ബിജെപിക്കാർക്ക് അന്തസ്സുണ്ടെങ്കിൽ ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനായി കേന്ദ്രത്തെ സമീപിക്കാൻ തയ്യാറാകണമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ. ഓർഡിനൻസ് ഇറക്കാൻ തയ്യാറാകാതെ അണികളെ ബലികൊടുത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതെന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അവസരവാദ രാഷ് ട്രീയം ഉപേക്ഷിച്ച് ബിജെപി ഓർഡിനൻസ് ഇറക്കാൻ തയ്യാറാകണം. തറവാട്ടിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ പോകില്ലെന്നും കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സുധാകരൻ പറഞ്ഞു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി നിയമനിർമാണം നടത്താൻ ഇടപെടും. ഇതിനായി ഹൈക്കമാൻഡിൽ സമ്മർദം ചെലുത്തും. ശബരിമലയിൽ സമാധാനം തകർത്തത് മുഖ്യമന്ത്രിയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളുടെ പൂർണ ഉത്തരവാദിത്വവുംപിണറായിക്കാണ്. ഷിജിത്ത് എന്ന കണ്ണൂരുകാരൻ പോലീസാണ് യുവതികൾക്ക് മുറിയെടുത്ത് കൊടുത്തത്. ശബരിമല ഡ്യൂട്ടിയില്ലാത്ത ഷിജിത്ത് ആരുടെ നിർദേശം അനുസരിച്ചാണ് അവിടെ എത്തിയതെന്ന് വ്യക്തമാക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ ഷിജിത്ത് ഇത് ചെയ്യില്ലെന്നും കെ.സുധാകരൻ പറഞ്ഞു. യുവതി പ്രവേശത്തിൽ സോണിയ ഗാന്ധി എം.പിമാർക്ക് ഒരു നിർദേശവും നൽകിയിട്ടില്ലെന്നും അത്തരത്തിലുള്ള വാർത്തകൾ തെറ്റാണെന്നും സുധാകരൻ പറഞ്ഞു Content Highlights:Sabarimala issue,K Sudhakaran, Pinarayi Vijayan
from mathrubhumi.latestnews.rssfeed http://bit.ly/2TuDcbW
via
IFTTT
No comments:
Post a Comment