മുംബൈ: രണ്ടുദിവസത്തെ കനത്ത നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 181.39 പോയന്റ് നേട്ടത്തിൽ 35695.10ലും നിഫ്റ്റി 55.10 പോയന്റ് ഉയർന്ന് 10727.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, ഊർജം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലാണ് മികച്ച നേട്ടം പ്രകടമായത്. ഐടി ഓഹരികൾ നഷ്ടമുണ്ടാക്കി. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഭാരതി എയർടെൽ, ഒഎൻജിസി, എസ്ബിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, പവർ ഗ്രിഡ്, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ടിസിഎസ്, ഇൻഫോസിസ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. content highlight:Sensex ends the week with a gain of 181 pts
from mathrubhumi.latestnews.rssfeed http://bit.ly/2CPwszC
via
IFTTT
No comments:
Post a Comment