ന്യൂഡൽഹി ഫെബ്രുവരി രണ്ട് മുതൽ ആരംഭിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) 2019 പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് വെള്ളിയാഴ്ച മുതൽ ലഭ്യമാകും. ഉദ്യോഗാർഥികൾക്ക് ഗേറ്റ് ഔദ്യോഗിക വെബ്സൈറ്റായhttp://gate.iitm.ac.in.-ൽ ലോഗിൻ ചെയ്ത് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഫെബ്രുവരി രണ്ട്, മൂന്ന്, ഒൻപത്, പത്ത് തീയതികളിൽ രണ്ട് ഷിഫ്റ്റിലായി ഗേറ്റ് 2019 പരീക്ഷകൾ നടത്തും. രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 വരെ ഒന്നാമത്തെ ഷിഫ്റ്റിലും ഉച്ചകഴിഞ്ഞ് രണ്ട് മുതൽ അഞ്ച് വരെ രണ്ടാമത്തെ ഷിഫ്റ്റിലും പരീക്ഷ നടത്തും. മാർച്ച് 16ന് ഫലപ്രഖ്യാപനവുമുണ്ടായിരിക്കും. Content Highlight:GATE 2019 admit card to be out today
from mathrubhumi.latestnews.rssfeed http://bit.ly/2CPxMm4
via
IFTTT
No comments:
Post a Comment