ശബരിമല തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

ശബരിമല തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍

തൃശൂർ: സുപ്രീം കോടതി വിധി അംഗീകരിക്കാത്ത ശബരിമല തന്ത്രിയെ ഉടൻ മാറ്റണമെന്ന് മന്ത്രി വി.എസ് സുനിൽ കുമാർ. ശുദ്ധിക്രിയ നടത്താൻ തന്ത്രിക്ക് എന്ത് അവകാശമാണുള്ളത്. ദേവസ്വം ബോർഡ് ഇടപെട്ട് തന്ത്രിയെ മാറ്റണമെന്നും ഇക്കാര്യത്തിൽ മന്ത്രിസഭയ്ക്ക് ഏക അഭിപ്രായമാണ് ഉള്ളതെന്നും സുനിൽ കുമാർ പറഞ്ഞു. തന്ത്രിക്ക് ആ സ്ഥാനത്ത് തുടരാനുള്ള അർഹത നഷ്ടപ്പെട്ടു. തന്ത്രിയായാലും മന്ത്രിയായാലും സുപ്രീം കോടതിക്ക് മുകളിലല്ല എന്നുള്ളത് വസ്തുതയാണ്. അതിനാൽ തന്ത്രി അവിടെ തുടരുന്നത് ശരിയായ കാര്യമല്ല. ഹൈന്ദവ ക്ഷേത്രങ്ങളിൽ ആചാരനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അന്തിമ വാക്ക് പറയാൻ ബ്രാഹ്മണ പൗരോഹിത്യത്തിന് മാത്രമാണ് അധികാരമുള്ളത് എന്നു പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത് എന്നും മന്ത്രി വി.എസ് സുനിൽകുമാർ ചോദിച്ചു. content highlights:MInister V.S Sunil Kumar, Sabarimala Tantri,sabarimala verdict


from mathrubhumi.latestnews.rssfeed http://bit.ly/2scgTfe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages