തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പദ്ധതിയുമായി ചന്ദ്രബാബു നായ്ഡു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

തൊഴില്‍രഹിതരായ ബ്രാഹ്മണ യുവാക്കള്‍ക്ക് സ്വിഫ്റ്റ് ഡിസയര്‍ കാര്‍ പദ്ധതിയുമായി ചന്ദ്രബാബു നായ്ഡു

ഹൈദരബാദ്: പൊതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വൻ വാഗ്ദാനങ്ങളുമായി ആന്ധ്രയിലെ ചന്ദ്രബാബു നായ്ഡു സർക്കാർ. സ്വയം തൊഴിൽ പദ്ധതി അനുസരിച്ച് തൊഴിൽരഹിതരായ ബ്രാഹ്മണ യുവാക്കൾക്ക് കാറുകളാണ് നൽകുക. സ്വിഫ്റ്റ് കാറുകളാണ് നൽകുന്നത്. ആദ്യ പടിയായി 30 കാറുകൾ അമരാവതിയിലെ ടിഡിപി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വിതരണം ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. 14 ലക്ഷം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യാനുള്ള പദ്ധതിക്ക് പിന്നാലെയാണ് പുതിയ വാഗ്ദാനം. ബ്രാഹ്മിൺ വെൽഫെയർ കോർപറേഷൻ സബ്സിഡിയിനത്തിൽ രണ്ട് ലക്ഷം രൂപ നൽകും. കാർ ലഭിക്കുന്നയാൾ മൊത്തം വിലയുടെ പത്ത് ശതമാനം നൽകേണ്ടി വരും. ബാക്കി തുക ആന്ധ്രാപ്രദേശ് ബ്രാഹ്മിൺ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി തവണകളായി തിരിച്ചടയ്ക്കാവുന്ന വായ്പ നൽകി യുവാക്കളെ സഹായിക്കും. ആദ്യഘട്ടത്തിൽ 50 കാറുകൾ അനുവദിച്ചിട്ടുണ്ട്. ഒന്നരലക്ഷത്തോളം പേർ ബ്രാഹ്മിൺ വെൽഫെയർ കോർപറേഷന്റെ ഗുണഭോക്താക്കളായിട്ടുണ്ടെന്ന് ചെയർമാൻ വെമുരി ആനന്ദ് സൂര്യ പറഞ്ഞു. Content Highlights: Andhra Pradesh, unemployed Brahmin youth, Chandra Babu Naidu, TDP


from mathrubhumi.latestnews.rssfeed http://bit.ly/2RaiUYy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages