പാലക്കാട്: പാലക്കാട് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ ഹര്‍ത്താലിന്റെ മറവില്‍ അഴിഞ്ഞാട്ടം. വിക്‌ടോറിയ കോളേജിന് സമീപമുള്ള സിപിഐ ഓഫീസ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിച്ച് തകര്‍ത്തു. ഓഫീസിന്റെ ജനാലകള്‍ കല്ലെറിഞ്ഞ് തകര്‍ത്തു. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ എല്ലാം അക്രമികള്‍ തകര്‍ത്തു. രണ്ട് കാറുകളും ബൈക്കുകളും പൂര്‍ണമായി തകര്‍ത്തു.
വിക്ടോറിയ കോളേജിന് മുന്നില്‍ തടിച്ചുകൂടിയിരുന്ന ഹര്‍ത്താല്‍ അനുകൂലികള്‍ തിരികെ പോകുമ്പോഴാണ് സിപിഐ ജില്ലാ കമ്മറ്റി ഓഫീസ്് ആക്രമിച്ചത്. പ്രതിഷേധക്കാരെ പോലീസ് നിക്കം ചെയ്‌തെങ്കിലും പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. വിക്ടോറിയ കോളേജിന് സമീപമുണ്ടായിരുന്ന സിപിഎം ഓഫീസിന് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ ഇതിനിടെയാണ് സിപിഐ ഓഫീസ് ആക്രമിക്കപ്പെട്ടത്. പി ബാലചന്ദ്രന്‍ സ്്്മാരക മന്ദിരത്തിന് നേരെയാണ് അക്രമണം ഉണ്ടായത്.
രണ്ട് പോലീസുകാരാണ് ഓഫീസിന് മുന്നിലുണ്ടായിരുന്നത്. കൂട്ടമായി എത്തിയ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പോലീസിന് ഒന്നും ചെയ്യാനായിരുന്നില്ല.
നേരത്തെ സിപിഎം ഓഫീസിന് മുന്നിലൂടെ പ്രകടനം നടത്തണമെന്ന ഹര്‍ത്താല്‍ അനുകൂലികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുമതി നിഷേധിച്ചിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകരും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ കല്ലേറുണ്ടായതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രകടനത്തിന് പോലീസ് അനുമതി നിഷേധിച്ചത്. സിപിഎം ഓഫീസിലും 200ല്‍ അധികം പ്രവര്‍ത്തകര്‍ തമ്പടിച്ചിരുന്നു.
from mangalam.com http://bit.ly/2BSCiP2
via IFTTT
No comments:
Post a Comment