ചേര്‍ത്തല: ശബരിമല വിഷയത്തിലും വനിത മതിലിലും എന്‍എസ്എസ് ജനറല്‍ സ്‌ക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിത മതില്‍ വിഭാഗീയത സൃഷ്ടിച്ചുവെന്നും, ഈ വിഭാഗീയതയ്ക്ക് കാരണക്കാരന്‍ ചങ്ങനാശേരിക്കാരനും വലത് രാഷ്ട്രീയക്കാരുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.
വനിത മതിലിനെ ജാതി മതില്‍ എന്ന് വിമര്‍ശിച്ചത് അവരാണ്. ചിലര്‍ തമ്പ്രാക്കന്മാരും തങ്ങള്‍ അടിയന്മാരുമായി കഴിയണമെന്ന് കരുതിയാല്‍ സാധിക്കില്ല. സുകുമാരന്‍ നായരുടെ മനസ് പ്രാകൃതവും വികൃതവുമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ചെകുത്താന്റെ ചിന്തയുള്ളവര്‍ക്കെ ജനങ്ങളെ ചെകുത്താനായി കാണാനാകുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
from mangalam.com http://bit.ly/2R2dm2d
via IFTTT
No comments:
Post a Comment