വെന്തുരുകി ഭൂമി; യുവതിയുടെ കൈയ്യില്‍ നിന്നും കുപ്പിവെള്ളം കുടിച്ച് കോല; വൈറല്‍ വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

വെന്തുരുകി ഭൂമി; യുവതിയുടെ കൈയ്യില്‍ നിന്നും കുപ്പിവെള്ളം കുടിച്ച് കോല; വൈറല്‍ വീഡിയോ

സിഡ്‌നി : കടുത്ത വേനല്‍ ചൂടില്‍ ഉരുകുകയാണ് ഓസ്‌ട്രേലിയ. ചില ദിവസങ്ങളില്‍ ഇവിടെ അന്തരീക്ഷ ഊഷ്മാവ് 44 ഡിഗ്രി സെല്‍ഷ്യസിലാണ്. വരള്‍ച്ചയില്‍ നദികളും മറ്റ് ജലാശയങ്ങളുമെല്ലാം വറ്റിയ അവസ്ഥയാണ്. ഇപ്പോള്‍ മനുഷ്യനെപ്പോലെത്തന്നെ മൃഗങ്ങള്‍ക്കും ചൂടും ദാഹവുമായി അലയുകയാണ്. മനുഷ്യര്‍ എങ്ങനെയും വെള്ളം കണ്ടെത്തും. എന്നാല്‍ മൃഗങ്ങളുടെ അവസ്ഥയാണ് പരിതാപകരം.

വെള്ളം കണ്ടെത്താനകാതെ അലയുകയാണ് മൃഗങ്ങള്‍. ഇതിന് ഒരു ഉത്തരമായി ഓസ്‌ട്രേലിയന്‍ വനിത സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോ ശ്രദ്ധേയമാവുകയാണ്. ദാഹിച്ച് വലഞ്ഞ ഒരു മൃഗത്തിന് (കോല) കുപ്പിവെള്ളം വായില്‍ ഒഴിച്ച് നല്‍കുന്ന വീഡിയോ ആണ് ഫേസ്ബുക്കില്‍ വൈറലാകുന്നത്. മരത്തിലൂടെ കയറുന്ന മൃഗത്തിന് യുവതി കുപ്പിവെള്ളം നല്‍കുകയാണ്. മൃഗം അതിന്റെ ദാഹം തീരുവോളം വെള്ളം കുടിച്ച ശേഷം മരത്തിന് മുകളിലേക്ക് കയറുകയാണ്. വെള്ളം മതിയായെന്ന് മനസ്സിലായ യുവതി പിന്നീട് തിരികെ പോരുന്നതും വീഡിയോയില്‍ കാണാം.



from mangalam.com http://bit.ly/2RAMXIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages