തൃശൂര്‍: യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെതിരേ നടക്കുന്ന ഹര്‍ത്താലിലെ ബിജെപി എസ്ഡിപിഐ സംഘര്‍ഷത്തിനിടയില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് കുത്തേറ്റു. വാടാനപ്പള്ളിയില്‍ നടന്ന സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ സുജിത്ത്, രതീഷ്, ശ്രീജിത്ത് എവന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷമാണ് കത്തിക്കുത്തില്‍ എത്തിയത്. നേരത്തേ രാവിലെ വാടാനപ്പള്ളിയില്‍ എത്തിയ ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തുന്നതിനിടയില്‍ മൂന്ന് എസ്ഡിപിഐ അനുകൂലിയായ ഉടമകളോട് ഹോട്ടല്‍ അടയ്ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. പോയിട്ട് തിരിച്ചുവരുമ്പോള്‍ അടയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ഇവര്‍ പോയിട്ട് തിരികെ വന്നിട്ടും കട അടച്ചില്ല. ഇതേ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയും അത് കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.
ഗണേശമംഗലം എന്ന സ്ഥലത്താണ് പ്രശ്‌നം ഉണ്ടായത്. കുത്തേറ്റ ഉടന്‍ തന്നെ മൂന്ന് പേരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സ്ഥലത്ത് വലിയ സംഘര്‍ഷമാണ് നടക്കുന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ കനത്ത നാശനഷ്ടം വരുത്തി. വസ്തുവകകള്‍ തകര്‍ത്തു. ചേലക്കര, വടക്കാഞ്ചേരി പ്രദേശങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണ്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ പ്രതിഷേധക്കാര്‍ അക്രമം അഴിച്ചു വിടുകയാണ്. തലശ്ശേരി കൊളശ്ശേരിയില്‍ ദിനേശ് ബീഡി കമ്പനിക്ക് സമീപം ബോംബേറ് നടന്നു. എറിഞ്ഞ രണ്ട് ബോംബുകളില്‍ ഒന്ന് പൊട്ടിയില്ല.
ആ!ര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് നിലവിലെ വിവരം. സ്ഥലത്ത് ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചിട്ടുണ്ട്. പൊലീസ് വന്‍ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ സിപിഎം, ബിജെപി പ്രവര്‍ത്തകര്‍ രണ്ടിടങ്ങളിലായി സംഘടിച്ചു നില്‍ക്കുകയാണ്. തുറന്ന് പ്രവര്‍ത്തിച്ച ഇന്ത്യന്‍ കോഫി ഹൗസ് അടപ്പിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചു.
എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇത് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും സംഘടിച്ച് പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു. പൊലീസിന്റെ ശക്തമായ കാരണം ഇവിടെ സംഘര്‍ഷമുണ്ടായില്ല. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ രാവിലെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് സ!ര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കണ്ണൂരില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
from mangalam.com http://bit.ly/2GStoai
via IFTTT
No comments:
Post a Comment