ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ; ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് ചിലര്‍ കരുതുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ; ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് ചിലര്‍ കരുതുന്നു

പന്തളം: ഇന്നലെ സംഘര്‍ഷത്തിനിടയില്‍ മരണമടഞ്ഞ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകന്റെ മരണം ഹൃദയസ്തംഭനത്തെ തുടര്‍ന്നെന്ന് മുഖ്യമന്ത്രി. ഇന്നലെ വൈകിട്ട് പന്തളത്ത് കല്ലേറുണ്ടായ സംഭവത്തിനിടയില്‍ പരിക്കേറ്റ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണ കാരണം ആശുപത്രിയില്‍ വെച്ചുണ്ടായ ഹൃദയസ്തംഭനം ആണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മരണത്തില്‍ പോലീസ് അന്വേഷണം നടന്നു വരുന്നതിന് ഇടയില്‍ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

സംഘര്‍ഷത്തിനിടയില്‍ ചന്ദ്രന്‍ ഉണ്ണിത്താനെ പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവെച്ച് ഉണ്ടായ ഹൃദയസ്തംഭനമാണ് മരണമടഞ്ഞതെന്നാണ് ആശുപത്രിയില്‍ നിന്നും തനിക്ക് കിട്ടിയ വിവരമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചന്ദ്രന്‍ ഉണ്ണിത്താന്റെ കുടുംബം ഇന്ന് പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. സംഭവത്തില്‍ കണ്ണന്‍, അജു എന്ന സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേനത്തില്‍ ഒരു ചോദ്യത്തിന് മറുപടിയായി നല്‍കിയത്.

തനിക്കെതിരായ ജാതി പരാമര്‍ശങ്ങളെ കുറിച്ച് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രയുടെ പ്രതികരണം. 'എന്റെ ജാതി ഇടയ്ക്കിടെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഞാന്‍ ഇന്ന ജാതിയില്‍ പെട്ട ആളാണെന്നാണ് അവര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഞാന്‍ ചെത്തുകാരന്റെ മകനാണ്, വിജയന്‍ ആ ജോലിയേ ചെയ്യാന്‍ പാടുള്ളൂവെന്ന് അവര്‍ കരുതുന്നു' പിണറായി പറഞ്ഞു.

പോലീസും സിപിഎമ്മും തമ്മിലുള്ള ഗൂഡാലോചയുടെ ഫലമാണ് ചന്ദ്രന്‍ ഉണ്ണിത്താന്‍ മരിക്കാന്‍ കാരണമായതെന്നും പോലീസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. തങ്ങള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കിയ മറുപടി. ചന്ദ്രന്റെ പോസ്റ്റുമാര്‍ട്ടം കോട്ടയം മെഡിക്കല്‍ കോളേജിലാണ് നടക്കുക.



from mangalam.com http://bit.ly/2R52Cjr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages