പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാര്‍ നേരം വെളുത്തപ്പോള്‍ അടുത്ത പറമ്പില്‍ ഇടിച്ചുതകര്‍ന്ന നിലയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്ത കാര്‍ നേരം വെളുത്തപ്പോള്‍ അടുത്ത പറമ്പില്‍ ഇടിച്ചുതകര്‍ന്ന നിലയില്‍

കോതമംഗലം: കോതമംഗലത്തിന് സമീപം കറുകടത്ത് വീടിന്റെ പോർച്ചിൽ നിന്നും കാർ മോഷ്ടിക്കാൻ ശ്രമിച്ചതായി പരാതി. കറുകടം കുന്നശ്ശേരിൽ കെ.പി.കുര്യാക്കോസിന്റെ കാറാണ് കഴിഞ്ഞ രാത്രി അപഹരിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് കുര്യാക്കോസ് വീടിന്റ പോർച്ചിൽ കാർ പാർക്ക് ചെയ്തത്. രാത്രി പത്തര വരെ കാർ പോർച്ചിൽ കിടക്കുന്നത് വീട്ടുകാർ കണ്ടതാണ്. എന്നാൽ, നേരം വെളുത്തപ്പോൾ കാർ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് തൊട്ടടുത്ത പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ വാഹനം കണ്ടെത്തിയത്. പോർച്ചിൽ നിന്നും വീടിന്റെ ഗെയിറ്റ് വഴി പുറത്തേയ്ക്ക് കടത്തിയ കാർ നൂറ് മീറ്ററോളം ദൂരം തള്ളിക്കൊണ്ട് പോയ ശേഷം ഉപേഷിക്കുകയായിരുന്നു. റോഡിൽ നിന്ന് മാറി പുരയിടത്തിലെ മരത്തിൽ ഇടിച്ച് നിൽക്കുന്ന നിലയിലാണ് കാർ കണ്ടെത്തിയത്. കാറിന്റെ പിൻവശം പൂർണമായി തകർന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിജനമായ പ്രദേശമായതിനാൽ മോഷണശ്രമമാണോയെന്ന് സംശയമുണ്ടെന്നും കുര്യാക്കോസ് പറഞ്ഞു. മാധ്യമ പ്രവർത്തകനായ കുര്യാക്കോസ് കോതമംഗലം പ്രസ് ക്ലബിന്റെ പ്രസിഡന്റും സാംസ്കരിക പ്രവർത്തകനുമാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. Content Highlights: Car theft, kothamangalam


from mathrubhumi.latestnews.rssfeed http://bit.ly/2RJzUV5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages