ഖഷോഗി വധത്തില്‍ വിമര്‍ശിച്ചു; നെറ്റ്ഫ്‌ളിക്‌സിലെ പരിപാടി സൗദിയില്‍ നീക്കം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഖഷോഗി വധത്തില്‍ വിമര്‍ശിച്ചു; നെറ്റ്ഫ്‌ളിക്‌സിലെ പരിപാടി സൗദിയില്‍ നീക്കം ചെയ്തു

റിയാദ്: സൗദി അറേബ്യയ്ക്കെതിരെ വിമർശനമുന്നയിച്ചുകൊണ്ടുള്ള ഹാസ്യപരിപാടിയുടെ രണ്ടാം എപ്പിസോഡ് നെറ്റ്ഫ്ളിക്സ് സൗദി അറേബ്യയിൽ ഇനി പ്രദർശിപ്പിക്കില്ല. എപ്പിസോഡ് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അധികൃതർ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ പരിപാടി നീക്കം ചെയ്തു. സൈബർകുറ്റകൃത്യ നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാട്രിയട്ട് ആക്റ്റ് വിത്ത് ഹസൻ മിൻഹജ് എന്ന പരിപാടിയുടെ രണ്ടാം എപ്പിസോഡ് നീക്കം ചെയ്യാൻ സൗദി ആവശ്യപ്പെട്ടത്. മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദി അധികൃതരെ വിമർശിക്കുകയും സൗദി രാജകുമാരന്റെ നയങ്ങളെ അപലപിച്ചു കൊണ്ടുള്ളതുമായിരുന്നു പരിപാടി. ആവിഷ്കാര സ്വാതന്ത്ര്യത്തെ തങ്ങൾ മാനിക്കുന്നുവെന്നും എന്നാൽ പ്രാദേശിക നിയമങ്ങൾ അനുസരിക്കേണ്ടതുണ്ട് എന്നും നെറ്റ്ഫ്ളിക്സ് ഇതേകുറിച്ച് പ്രതികരിച്ചു. നെറ്റ്ഫ്ളിക്സിൽ നിന്നും നീക്കം ചെയ്തുവെങ്കിലും യൂട്യൂബിൽ ഈ എപ്പിസോഡ് ഇപ്പോഴും ലഭ്യമാണെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. സൽമാൻ രാജകുമാരന്റെ പ്രധാന വിമർശകരിൽ ഒരാളായിരുന്നു മുൻനിര മാധ്യമപ്രവർത്തകനായ ഖഷോഗി. 2018 ഒക്ടോബർ രണ്ടിന് സൗദി കോൺസുലേറ്റിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. സംഭവം സൗദി അധികൃതർ ആദ്യം നിഷേധിച്ചുവെങ്കിലും. പിന്നീട് അത് അംഗീകരിക്കേണ്ടി വന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2BUUlEt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages