മേഘാലയ ഖനി തൊഴിലാളികളെ ഉടന്‍ പുറത്തെടുക്കണമെന്ന് സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

മേഘാലയ ഖനി തൊഴിലാളികളെ ഉടന്‍ പുറത്തെടുക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മേഘാലയിൽ ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. മൂന്ന് ആഴ്ചയിലേറെയായി കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്ന നടപടി വൈകുന്നതിന് കാരണമെന്താണെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. രക്ഷാ പ്രവർത്തനം വേഗത്തിലാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി. രക്ഷാപ്രവർത്തനത്തിൽ ഞങ്ങൾ തൃപ്തരല്ല. അവർ എല്ലാവരും മരിച്ചോ അതോ ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യമൊന്നും പ്രസക്തമല്ല. എല്ലാവരേയും ഉടൻ പുറത്തെത്തിക്കുക എന്നതാണ് പ്രധാനം. എല്ലാവരും ജീവനോട് ഉണ്ടാകണമേ എന്ന് ഞങ്ങൾ ദൈവത്തോട് പ്രാർഥിക്കുകയാണ് - കോടതി വ്യക്തമാക്കി. 320 അടി താഴ്ചയിലുള്ള അനധികൃത ഖനിയിൽ ഡിസംബർ 13 മുതലാണ് തൊഴിലാളികൾ കുടുങ്ങിയത്. ദുരന്ത നിവാരണ സേനയും, സൈന്യവും പല രീതിയിൽ ഉള്ള ശ്രമങ്ങൾ നടത്തിയിട്ടും ഇവരുടെ അടുത്തേക്ക് എത്താൻ സാധിച്ചിരുന്നില്ല. ഖനികളുടെ പ്രവർത്തനത്തിന് കൃത്യമായ നടപടിക്രമങ്ങൾ തയ്യാറാക്കണമെന്നും ആദിത്യ എൻ. പ്രസാദ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടു. ഖനിയിൽ അകപ്പെട്ടവർ ജീവനോടെ തിരിച്ചുവരാൻ സാധ്യതയില്ലെന്നാണ് നേരത്തേ രക്ഷപ്പെട്ടയാൾ പറയുന്നത്. content highlights:Meghalaya Miners Should Be Taken Out says Supreme Court


from mathrubhumi.latestnews.rssfeed http://bit.ly/2BURDi7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages