ചുവപ്പ് ധരിച്ച 11 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നയാളെ തൂക്കിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ചുവപ്പ് ധരിച്ച 11 സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നയാളെ തൂക്കിക്കൊന്നു

ബെയ്ജിങ്ങ്: പതിനൊന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ജിയോ ചെങ്ങ്യോങ്ങിനെ (54)ചൈന വധശിക്ഷയ്ക്ക് വിധേയമാക്കി. ആദ്യ കൊലപാതകത്തിന് മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷമാണ് ശിക്ഷാവിധി നടപ്പിലാകുന്നത്. ചൈനയിൽ ചാക്ക് ദ റിപ്പർഎന്ന പേരിലാണ് കൊടും കുറ്റവാളിയായ ജിയോ അറിയപ്പെടുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ജിയോയെ തൂക്കി കൊല്ലാൻ വിധിച്ചത്. സുപ്രീം കോടതി അനുമതി നൽകിയതോടെ ശിക്ഷാവിധി നടപ്പിലാക്കുകയായിരുന്നു. 1988 ലാണ് ജിയോ ആദ്യമായി ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുന്നത്. പിന്നീട് 2002 വരെയുള്ള കാലയളവിൽ പെൺകുട്ടികളും യുവതികളും ഉൾപ്പെടെ പത്ത് പേർ ജിയോയുടെ ക്രൂരതക്ക് ഇരകളായി. ജാൻസു മംഗോളിയ എന്നീ ഭാഗങ്ങളിലുള്ള സ്ത്രീകളായിരുന്നു ഇരകളിൽ ഭൂരിഭാഗവും. ചുവന്ന വസ്ത്രം ധരിച്ച സ്ത്രീകളെയാണ് ജിയോ ഉന്നംവയ്ക്കാറ്. ഇത്തരക്കാരെ പിന്തുടർന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്ത് അറത്ത് കൊലപ്പെടുത്തും. മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും ജിയോയുടെ പതിവായിരുന്നു. ഇയാളുടെ ഇരകളിൽ ഏറ്റവും പ്രായം കുറഞ്ഞത് 8 വയസുകാരിയാണ്. ജിയോ കൊന്ന സ്ത്രീകളിൽ ചിലരുടെ ലൈംഗിക വയവങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിലാണ് കാണപ്പെട്ടതെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീകളോടുള്ള വൈരാഗ്യവും അമിത ലൈംഗികാസക്തിയുമാണ് കൊലപാതകത്തിന് പിന്നിൽ. അഞ്ച് വർഷത്തോളം നീണ്ട തിരച്ചിലിനൊടുവിലാണ് പോലീസിന് ജിയോയെ പിടികൂടാനായത്. Content Highlight: Chinas Jack the RipperExecuted


from mathrubhumi.latestnews.rssfeed http://bit.ly/2R4Ag8V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages