അറാറിയ: കന്നുകാലി മോഷണം ആരോപിച്ച് ബിഹാറിൽ 55-കാരനെ മുന്നൂറോളംപേർ വരുന്ന ആൾക്കൂട്ടം അടിച്ചുകൊലപ്പെടുത്തി. കാബൂൾ മിയാൻ എന്നയാളെയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തിന് തൊഴിക്കുന്നതിന്റെയും വടികൾക്കൊണ്ട് അടിക്കുന്നതിന്റെ അക്രമികൾ തന്നെ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നു.എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുസ്ലിം മിയാൻ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ആക്രമിച്ചത്. കാബൂൾ മിയാന്റെ പാന്റടക്കം അഴിച്ചുമാറ്റിയ ശേഷവും ക്രൂരമായി അക്രമിച്ചു. ഇയാൾ വേദനയോടെ പുളഞ്ഞ് ആർത്ത് കരഞ്ഞിട്ടും അക്രമം നിർത്തിയില്ല. കൂട്ടം കൂടിയവരിൽ ചിലർ വീഡിയോ എടുത്ത് ഓൺലൈനിൽ ഇടാൻ പറയുന്നതിന്റെ ശബ്ദവും ദൃശ്യങ്ങളിൽ കേൾക്കുന്നുണ്ട്. പട്നയിലെ സിമർബാനി വില്ലേജിൽ ഡിസംബർ 29-നാണ് സംഭവം നടന്നത്. അക്രമികളുടെ മുഖങ്ങളടക്കമുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരയും അക്രമികളും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്നും നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അറാറിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ കെ.പി.സിംഗ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിഹാറിൽ ഒരു ആർജെഡി നേതാവ് വെടിയേറ്റ് മരിക്കുകയും തുടർന്ന് നടന്ന പ്രതിഷേധത്തിനിടെ 13 വയസുകാൻ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ തുടർച്ചയായ ആക്രമസംഭവങ്ങളെ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. Content Highlights:Man, 55, Beaten To Death By Mob Over Alleged Cattle Theft In Bihars Araria Mobocracy prevails in Bihar. 3 people died due to Mob Lynchings in last 24 Hours. Mandate robbers led by Nitish Kumar has turned Bihar into “Lynch-Vihar” 7 Murders in last 24 hours. Law & Order is Out of Control in Bihar as Nitish govt is working Hand in Glove with Criminals. — Tejashwi Yadav (@yadavtejashwi) January 2, 2019
from mathrubhumi.latestnews.rssfeed http://bit.ly/2TnYmrZ
via
IFTTT
No comments:
Post a Comment