ഒരുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പലിശ കൂട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

ഒരുവര്‍ഷത്തെ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പലിശ കൂട്ടി

ന്യൂഡൽഹി: ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ സർക്കാർ പരിഷ്കരിച്ചു. ഒരു വർഷം കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ഏഴു ശതമാനമാക്കി. 6.9 ശതമാനമായിരുന്നു നേരത്തെയുണ്ടായിരുന്നത്. അതേസമയം, പിപിഎഫ്, സുകന്യ സമൃദ്ധി തുടങ്ങിയ മറ്റ് പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.ഒക്ടോബർ-ഡിസംബർ പാദത്തിൽ ഇവയുടെ പലിശ നിരക്കുകൾ സർക്കാർ വർധിപ്പിച്ചിരുന്നു. ജനുവരി-മാർച്ച് പാദത്തിലെ പലിശ നിരക്കുകളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രണ്ടുവർഷത്തെയും അഞ്ചുവർഷത്തെയും പോസ്റ്റ് ഓഫീസ് പലിശ നിരക്കുകളിൽ മാറ്റംവരുത്തിയിട്ടില്ല. ഇത് യഥാക്രമം 7 ശതമാനവും 7.8 ശതമാനവുമാണ്. അതേസമയം, മൂന്നുവർഷത്തെ നിക്ഷേപത്തിന് 7.2ശതമാനമുണ്ടായിരുന്ന പലിശ 7 ശതമാനമാക്കി കുറച്ചിട്ടുണ്ട്. content highlight:1-year post office deposit rate hiked


from mathrubhumi.latestnews.rssfeed http://bit.ly/2CNLupX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages