സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം 'പൂജാരക്കരുത്തില്‍' ഇന്ത്യ ഡ്രൈവിങ്ങ് സീറ്റില്‍: നാലു വിക്കറ്റ് നഷ്ടത്തില്‍ 303 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം 'പൂജാരക്കരുത്തില്‍' ഇന്ത്യ ഡ്രൈവിങ്ങ് സീറ്റില്‍: നാലു വിക്കറ്റ് നഷ്ടത്തില്‍ 303

സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാമത്തേയും അവസാനത്തേതുമായ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിനം 'പൂജാരക്കരുത്തില്‍' ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയിലാണ്. പരമ്പരയില്‍ മൂന്നാം സെഞ്ചുറി കുറിച്ച പൂജാരയുടെ ബാറ്റിങ്ങ് കരുത്തിലാണ് ഇന്ത്യ മികച്ച നിലയില്‍ ആദ്യ ദിനം കളി അവസാനിപ്പിച്ചത്. 130 റണ്‍സുമായി പൂജാരയും 39 റണ്‍സുമായി ഹനുമാ വിഹാരിയുമാണ് ക്രീസില്‍. അഞ്ചാം വിക്കറ്റില്‍ ഇരുവരും 75 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

രണ്ടാം വിക്കറ്റില്‍ പൂജാര- അഗര്‍വാള്‍ സഖ്യം കൂട്ടിച്ചേര്‍ത്ത സെഞ്ചുറി കൂട്ടുകെട്ട് ഇന്ത്യന്‍ നിരയ്ക്ക് മികച്ച അടിത്തറ ഒരുക്കി. അരങ്ങേറ്റ് മത്സരത്തിലെ മിന്നും പ്രാകടനത്തിനു പിന്നാലെ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറിയുമായി ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ മികച്ച തുടക്കമാണ് നല്‍കിയത്. മായങ്ക് അഗര്‍വാള്‍(77), ലോകേഷ് രാഹുല്‍(ഒന്‍പത്), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി(23), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ(18) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. ഓസീസിനായി ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും നാഥാണ്‍ ലയണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ഇന്ത്യ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ ഇന്ത്യ 10 റണ്‍സ് മാത്രം കുറിച്ചപ്പോള്‍ രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ആറു പന്തില്‍ രണ്ടു ബൗണ്ടറി സഹിതം അതിവേഗം സ്‌കോറിങ്ങിന് തുടക്കമിട്ടെങ്കിലും രാഹുല്‍ പുറത്താകുകയായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പൂജാര - അഗര്‍വാള്‍ സഖ്യം സ്‌കോര്‍ നൂറു കടത്തുകയായിരുന്നു. 112 പന്തില്‍ ഏഴു ബൗണ്ടറിയും രണ്ട് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സോടെയാണ് മായങ്ക് മടങ്ങിയത്. 199 പന്തില്‍ 13 ബൗണ്ടറി ഉള്‍പ്പെടെയാണ് പൂജാര പരമ്പരയിലെ മൂന്നാമമത്തയും കരിയറിലെ 18-ാമത്തെയും സെഞ്ചുറി പൂര്‍ത്തിയാക്കിയത്.



from mangalam.com http://bit.ly/2F7noHV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages